Blog കോട്ടയം

രോഗിയുമായി പോയ വാഹനം തടഞ്ഞു നിർത്തി മർദ്ധനം, പ്രതികൾ റിമാൻഡിൽ

കോട്ടയം: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് ചെങ്ങളം താഴത്തറയിൽ വെച്ച് രോഗിയുമായി സഞ്ചരിച്ച വാഹനം സൈഡു കാെടുത്തില്ല എന്നാരാേപിച്ച് തടഞ്ഞു നിർത്തി വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും ഡ്രൈവറെ ചുമട്ടുകാർ ഉപയോഗിക്കുന്ന ഇരുബു കൊളുത്ത് ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ഹാജരായ പ്രതികളെ കോടതി റിമാൻഡു ചെയ്തു..തിരുവാർപ്പ് സ്വദേശി അഭിജിത്ത് (30) വലിയ പാടത്ത് , ചെങ്ങളം സ്വദേശികളായ ആര്യൻ (24) കാെച്ചു പറമ്പിൽ , ദിനിൽകുമാർ ( 30 ) വട്ടപ്പറമ്പിൽ, Read More…

Kerala News

കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍.

കൊച്ചി: കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പൊലീസിന്റെ പിടിയിലായത്.പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.കളമശ്ശേരി എച്ച്എംടി ജങ്ഷനിലായിരുന്നു സംഭവം നടന്നത്.അസ്ത്ര ബസിലെ കണ്ടക്ടറായിരുന്ന ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

Kerala News

ജയരാജന് എതിരായ നടപടി സി പി എമ്മിന്റെ കൈകഴുകൽ: കെ സി വേണുഗോപാൽ

സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോൾ നടപടി. ജയരാജനെ ബലിയാടാക്കാനുള്ള നടപടിയാണ്. യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുന്നു. അന്ന് നടന്നത് പാർട്ടിയുമായിട്ടുള്ള ഡിലീങ് ആണെന്നും കെ സി വേണുഗോപാൽ.

ആലപ്പുഴ

അർത്തുങ്കലിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അർത്തുങ്കൽ പോലീസും ചേർന്ന് ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. അരൂർ ശാന്തിനിവാസിൽ വിനോദ്(28),ചന്തിരൂർ കൊടിക്കുറത്തറ സഞ്ചു (27) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

National News

എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി..കയർ പൊട്ടി ഹെലികോപ്റ്റർ താഴേക്കു പതിച്ചു

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്.ഹെലികോപ്റ്ററില്‍ യാത്രക്കാരോ ചരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് തീർഥാടകരെ എത്തിച്ചിരുന്ന ഹെലികോപ്റ്റാണ് തകർന്നത്.

Kerala News

ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Kerala News

ഒളിച്ചോടിയിട്ടില്ല, എല്ലാത്തിനും എ.എം.എം.എ ഉത്തരം പറയേണ്ട, ഹേമകമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. താൻ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹൻലാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്നും വ്യക്തമാക്കി. നിലവിലെ വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മോഹൻലാലിന്‍റെ വാക്കുകൾ 1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ Read More…

Kerala News

നെഹ്റു ട്രോഫി വള്ളംകളി നടത്തണം: ജലമേള പ്രേമികൾ

നെഹ്റു ട്രോഫി ജലമേള നടത്തണമെന്ന ആവശ്യമായി കുട്ടനാട്ടിലെ വള്ളംകളി പ്രേമികൾ രംഗത്ത്. നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് അനുബന്ധിച്ച് നടത്തുന്ന ഒരു ഉത്സവത്തിന് തുല്യമാണ്.ആ ഉത്സവം ഇല്ലാതെ ആക്കാൻ അനുവദിക്കുകയില്ല. വയനാട് ഉണ്ടായ ദുരന്തത്തിൽ അവരുടെ നഷ്ട്ടങ്ങളിലും , ദുഃഖങ്ങളിലും പങ്കാളികളാകുന്നു. ആഘോഷങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ നെഹ്‌റു ട്രോഫി ജലമേള നടത്തണം. സാമ്പത്തിക ഞെരുക്കത്തിൻ്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തിൽ നിൽക്കെ , സംസ്ഥാന സർക്കാർ ചെലവിൽ 2. 45 കോടി Read More…

Kerala News

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി.

കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊലപാതകം Read More…

Kerala News

നെഹ്‌റു ട്രോഫി വള്ളംകളി ഇതുവരെ സർക്കാർ ഉപേക്ഷിച്ചിട്ടില്ല ; പി പി ചിത്തരഞ്ജൻ,എം.എൽ.എ

നെഹ്‌റു ട്രോഫി വള്ളംകളി ഇതുവരെ സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും നെഹ്റു ട്രോഫി ജലമേള നടത്തിപ്പുമായി ബന്ധപ്പെട്ട വ്യാപകമായ കുപ്രചരണങ്ങളാണ് പല കേന്ദ്രങ്ങളിലും നടത്തിവരുന്നതെന്നും പി പി ചിത്തരഞ്ജൻ,എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റിവെച്ച സാഹചര്യത്തിൽ ഓണത്തിന് ശേഷം ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കും എന്ന നിലപാട് മാത്രമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വള്ളംകളി നടത്തുന്നതിനുവേണ്ടി ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എം.എൽ.എ.മാർ Read More…