Blog

നിർധനരായ സഹോദരങ്ങളുടെ വീടിൻ്റെ ഭിത്തികൾ തകർന്നു വീണു ; സംഭവം കുമരകത്ത്

കുമരകം എട്ടാം വാർഡിൽ നെടുംപറമ്പിൽ താരാപാേളിൻ്റെ വീടിൻ്റെ ബീമും ഭിത്തിയുടെ മുകൾ ഭാഗവും ഇടിഞ്ഞു വീണു. ഇന്ന് മൂന്നുമണിയാേടെയായിരുന്നു സംഭവം. രണ്ട് കിടപ്പുമുറികളുടെ സെെഡ് ഭിത്തികളാണ് നിലം പാെത്തിയത്. ജനലുകളുടെ മുകൾ ഭിത്തിയും ജനൽഗ്ലാസ്സുകളും തകർന്നു വീഴുകയായിരുന്നു സംഭവം നടക്കുമ്പാേൾ താര വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കുകളേൽക്കാതെ രക്ഷപെട്ടു. താരയുടെ സഹോദരൻ റോയ് പോൾ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ഭിത്തി നിലം പൊത്തുന്ന ശബ്ദം കേട്ട് ഭയന്ന താരയെ അയൽ വാസികളാണ് ഓടിയെത്തി സമാശ്വസിപ്പിച്ചത്. ഒരു വരുമാനവും ഇല്ലാത്ത സഹോദരി- Read More…

Blog

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ ഭാഗത്ത് മാളികപ്പറമ്പിൽ വീട്ടിൽ ജോൺസൺ എം.ചാക്കോ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം Read More…

Blog

കള്ളനോട്ട് കേസില്‍ മൂന്ന് യുവാക്കൾ ഈരാറ്റുപേട്ടയിൽ അറസ്റ്റിൽ

ഈരാറ്റുപേട്ട: രണ്ടു ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും (സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അൽഷാം സി.എ (30), ഈരാറ്റുപേട്ട നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ Read More…

Blog

പൂർവ്വവിദ്യാർത്ഥിയുടെ സ്നേഹാദരവ് ; എ.ബി.എം സ്കൂളിന് ഇനി ക്യാമറ കണ്ണുകളുടെ സുരക്ഷ

കുമരകം എബിഎം ഗവൺമെന്റ് യു.പി സ്കൂളിൽ ക്യാമറകൾ സ്ഥാപിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ പ്രജീഷ് മാഞ്ചിറ ആണ് ക്യാമറകൾ സ്ഥാപിച്ചു നൽകിയത്. നിലവിൽ 4 ക്യാമറകൾ ആണ് സ്ഥാപിച്ചത്. ഇതോടെ സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.

Blog

എസ്കെഎം സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു

കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി. ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.

Blog

ഡോക്ടേഴ്സ് ദിനം ആചരിച്ചു

കുമരകം : അന്താരാഷ്ട്ര ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള കുമരകം സെന്റ് ജോൺസ് അഗാപ്പെ ഡേ കെയർ സെന്ററിലെ കുട്ടികളും ടീച്ചർമാരും ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു.

Blog

കോട്ടയം ജില്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം ജില്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലയുടെ പിറന്നാൾ ദിനത്തിൽ കോട്ടയം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കളക്ട്രേറ്റിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം Read More…

Blog

കുമരകത്ത് കാറുകളുടെ കൂട്ട ഇടി

കുമരകം ബോട്ടുജെട്ടിക്ക് സമീപം നിയന്ത്രണം വിട്ടു വന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും ഇടി കൊണ്ട കാർ പിന്നിലേക്ക് ഉരുണ്ട് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. തുടർന്ന്ഇ ടിച്ച കാർ നിർത്താതെ പോയി. കുമരകം ബസ് ബേയുടെ സമീപത്തു വെച്ച് അലക്ഷ്യമായി ഓടിച്ച് അപകടം ഉണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തു. അപ്പീത്ര റോഡിന് സമീപം നന്ദാസ് ഹോട്ടലിന് മുന്നിൽ വെച്ചാണ് കൂട്ടയിടി നടന്നത്. ഒരു വീട്ടിലെ കയറി താമസത്തിൽ പങ്കെടുക്കാനെത്തിയവരുടെ കാറുകളായിരുന്നു റോഡരികിൽ പാർക്കു ചെയ്തിരുന്നത്. Read More…

Blog

ഹോസ്പിറ്റൽ റോഡിൽ ലോറി കുടുങ്ങി, ഹോസ്പിറ്റൽ റോഡിലും ഗുരുമന്ദിരം റോഡിലും ഗതാഗതക്കുരുക്ക്

കുമരകം വലിയ വാഹനങ്ങൾക്ക് നിരോധനം ഉള്ള കോണത്താറ്റു പാലത്തിനു സമീപത്തെ താല്ക്കാലിക റോഡിലൂടെ ചേർത്തല ഭാഗത്തേക്കു പോയ ഇൻഡ്യ ഓയിൽ കോർപറേഷൻ്റെ ലാേറി റോഡിലെ വളവിൽ കുരുങ്ങി. ഗവ:ഹൈസ്കുളിന് മുന്നിലുള്ള വളവിലാണ് ലാേറി കുടുങ്ങിയത്. ഇതോടെ മറ്റു വാഹനങ്ങൾ എല്ലാം വൺവേ തെറ്റിച്ച് ഗുരുമന്ദിരം റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നതോടെയാണ് ഗതാഗതക്കുരുക്ക് ഏറിയത്. വളവിൽ കൽക്കഷണങ്ങൾ ഇട്ട് നാട്ടുകാർ ഒരു വിധത്തിൽ ലോറി കടത്തിവിട്ടു. ഇപ്പോൾ ഗതാഗതക്കുരുക്ക് മാറിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിച്ചു കൊണ്ട് വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും Read More…

Blog

ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനവും നവാഗതർക്ക് വരവേൽപ്പും നടത്തി. കോളേജ് മാനേജറും കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ എം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.എം ബിനു ഉത്ഘാടനം നിർവഹിച്ചു. എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ എ.കെ ജയപ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കവിതാ ലാലു, ഡോ. സുരഭി മുത്ത്, സതീഷ് ചന്ദ്രൻ, രഞ്ജുമോൾ പി.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. Read More…