ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ റേഷൻ വിതരണം പൂർണമായും മുടങ്ങും. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷൻ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിക്കും.സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ അനിലുമായി റേഷൻ ഡീലർമാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചർച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്. രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. റേഷൻ കടകള്‍ നടത്തുന്നവർക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, ജീവനക്കാർക്ക് Read More…
Month: July 2024
ഒറ്റപ്പാലം സ്വദേശിയെ എറണാകുളം തോപ്പുംപടി ഭാഗത്തുനിന്നും കാണാതായതായി പരാതി
എറണാകുളം : ഒറ്റപ്പാലം സ്വദേശിയെ എറണാകുളം തോപ്പുംപടിയിൽ നിന്ന് കാണാതായി. ഒറ്റപ്പാലം കോതകുറിശ്ശി തോട്ടിങ്കൽ വീട്ടിൽ മുഹമ്മദാലി (47) എന്നയാളെയാണ് കാണാതായത്. 07/06/2024 തീയതി മുതൽ തോപ്പുംപടി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ചുള്ളിക്കൽ ഭാഗത്തുനിന്നുമാണ് ഇയാളെ കാണാതായിട്ടുള്ളത്. സംഭവത്തിൽ തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അടയാള വിവരം: 162 CM ഉയരം, ഇരുനിറം, തടിച്ച ശരീരം, നീണ്ട താടിരോമം, നെറ്റിയിൽ നിസ്കാര തഴമ്പ്, വലത് കാൽ തള്ളവിരൽ ഭാഗത്ത് മുറിവുണങ്ങിയ പാട്, വലത് Read More…
ഗുരുവന്ദനം മൈക്രോയുടെ 10-മത് വാർഷികം നടത്തി
കുമരകം : കുമരകം വടക്ക് 38-ാംനമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുവന്ദനം മൈക്രോ യൂണിറ്റിൻ്റെ 10-ാംവാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. ഇന്ന് രാവിലെ 10ന് ശാഖ യോഗം അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എം.ജെ അജയൻ്റെ അദ്ധ്യക്ഷതയിൽ എസ്.എൻ കോളേജ് അങ്കണത്തിൽ വെച്ചാണ് വാർഷിക പരിപാടികൾ നടന്നത്. മുതിർന്ന അംഗം ഒ.കെ കരുണാകരൻ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുരുസ്മരണയ്ക്ക് ശേഷം ജോ: കൺവീനർ പി.റ്റി ബിനോയി സ്വാഗതം ആശംസിച്ചു. ഈ കാലയളവിൽ വിട്ടു പിരിഞ്ഞ Read More…
ആമ്പക്കുഴി പാലം പുനർനിർമ്മിയ്ക്കും – മന്ത്രി വി എൻ വാസവൻ
തിരുവാർപ്പ് പഞ്ചായത്തിലെ 9, 4 വാർഡുകളെ ബന്ധിപ്പിയ്ക്കുന്ന പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.തദ്ദേശ വാസികൾ നൽകിയ നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച മന്ത്രി അറിയിച്ചതാണിത്. എസ്റ്റിമേറ്റ് തയ്യാറാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പുതിയ പാലം നിർമ്മിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ആമ്പക്കുഴിപാലം അപകട ഭീഷണിയിലായിട്ട് വർഷങ്ങളേറെ കോട്ടയം കുമരകം റോഡിൽ ആമ്പക്കുഴി ഭാഗത്ത് നിന്നും വിവിധ പ്രദേശങ്ങളിലേക്കും മെഡിക്കൽ കോളജിലേക്കും വേഗത്തിൽ എത്തിച്ചേരാൻ ഉപയോഗിച്ചുവന്ന ഈ Read More…
ഇനി നമ്മുടെ പാടത്ത് ഡ്രോണുകൾ വിത്ത് വിതക്കും
കുമരകം :കോട്ടയം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും മങ്കാെമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രവും ചേർന്ന് കേരളത്തിൽ ആദ്യമായി ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ വിത്തുവിതക്കുന്നതിൻ്റെ പ്രദർശനം നടത്തി.ചമ്പക്കുളം പഞ്ചായത്തിലെ ചെമ്പടി ചക്കുങ്കരി പാടശേഖരത്തിൽ മണ്ണുപറമ്പിൽ ജോണിച്ചന്റെ പാടത്താണ് കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സീഡ് ബ്രോഡ്കാസ്റ്റർ യൂണിറ്റ് ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് വിത്തുവിതച്ചത് പൈലറ്റ്‌മാരായ മാനുവൽ അലക്സ്, രാഹുൽ എം. കെ. എന്നിവരാണ് ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതക്കുന്ന പരീക്ഷണം നടത്തിയത്.നെൽകൃഷിയിൽ വിതയ്ക്കു Read More…
കോട്ടയത്ത് സംഘം ചേർന്ന് കണ്ടക്ടറെ മർദ്ദിച്ചു
യൂണിഫോമും, ഐ.ഡി കാർഡും, കൺസഷൻ കാർഡും, സ്കൂൾ ബാഗും ഇല്ലാതെ സ്റ്റുഡൻസ് കൺസഷൻ ടിക്കറ്റ് എടുത്ത് വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പിന്നാലെ പെൺകുട്ടികളുടെ ബന്ധുക്കൾ ചേർന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോട്ടയം – മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം. എസ്.ടി ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. എന്നാൽ യൂണിഫോമും, കാർഡോ ഇല്ലാത്ത വിദ്യാർത്ഥിനിക്ക് താക്കീത് നൽകി കണ്ടക്ടർ കൺസഷൻ അനുവദിച്ചു, വിദ്യാർത്ഥിനി Read More…
തിരുവാർപ്പ് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം : കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് ഭാഗത്ത് മാധവശേരിൽ വീട്ടിൽ (കുറവിലങ്ങാട് കളത്തൂർ, ഇല്ലിച്ചുവട് ഭാഗത്ത് പാറക്കുന്നേൽ വീട്ടിൽ ഇപ്പോൾ താമസം) വിനീത് എം.വി (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ നാളുകളായി കുറവിലങ്ങാട് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം Read More…
കുമരകം 315 ബാങ്കിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കുമരകം 315-ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ (സ്റ്റേറ്റ്, സി.ബി.എസ്.ഇ. സിലബസ്) എല്ലാ വിഷയങ്ങൾക്കും 90% ൽ അധികം മാർക്ക് നേടി വിജയിച്ച കുട്ടികൾക്ക് ബാങ്കിൻ്റെ മുൻപ്രസിഡൻ്റ് അന്തരിച്ച പി. ആർ. ശങ്കരപ്പിള്ളയുടെ നാമധേയത്തിലുള്ള സ്ക്കോളർഷിപ്പ് നൽകുന്നു. അർഹതയുള്ളവർ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 15.07.2024 ന് മുൻപായി ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡൻ്റ് കെ Read More…
ദേവി ആർ മേനോനെ ആദരിച്ചു
കുമരകം : തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവി ആർ മേനോനെ സി.പി.ഐ (എം) അട്ടിപീടിക ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മൊമൻ്റോ കൈമാറി. സി.പി.ഐ (എം) ഏരിയ കമ്മിറ്റിയംഗവും കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കെ കേശവൻ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഏരിയാ കമ്മിറ്റിയംഗം കെ.എസ് സലിമോൻ, ലോക്കൽ സെക്രട്ടറി ടി.വി സുധീർ, പഞ്ചായത്ത് Read More…
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ഓഫീസ് ഉത്ഘാടനം നിർവ്വഹിച്ചു
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ഈ വർഷത്തെ നെഹ്‌റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്ലബ്ബിന്റെ ഓഫീസ് ഉത്ഘാടനം നടത്തി. ഇന്ന് രാവിലെ 8.30ക്ക് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഓഫീസ് ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ മിഥുൻ, ലേഡിങ് ക്യാപ്റ്റൻ മോനപ്പൻ, ഫിസിക്കൽ പരിശീലകൻ സഹീർ ഇബ്രാഹിം, ക്ലബ്ബ് ഭാരവാഹികൾ, തുഴച്ചിൽക്കാർ, താളക്കാർ തുടങ്ങിയവർ പങ്കെടുത്തു.