Blog

മാലിന്യ സംസ്‌കരണത്തിൽ ജില്ലയെ ഒന്നാമതെത്തിക്കും: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ യോഗം

മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയെ ഒന്നാമതെത്തിക്കാൻ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ ധാരണയായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം ജില്ലാ ആസൂത്രണസമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ 2023-2024 വർഷത്തെ പ്രവർത്തനാവലോകനവും നടന്നു. ഹരിത കർമ്മസേനയുടെ പ്രവർത്തനം, തദ്ദേശ സ്ഥാപനങ്ങളിലെ അടിസ്ഥാന Read More…

Blog

മാലിന്യ സംസ്കരണം ; ഒന്നാം സ്ഥാനം അയ്മനം പഞ്ചായത്തിന്

അയ്മനം : നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ അയ്മനം പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20 വാർഡുകളാണ് അയ്മനത്തുള്ളത്. ഓരോ വാർഡുകളിലും വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ചു വാർഡ് മെമ്പറുടെ മേൽനോട്ടത്തിൽ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയാർന്ന പ്രവർത്തനം നടത്തിയാണ് അയ്മനം പഞ്ചായത്ത്‌ ജില്ലയിൽ ഒന്നാമതെത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരീതകർമ്മസേന, എം.ജി.എൻ.ആർ.ഇ.ജി, കുടുംബശ്രീ, വിവിധ സ്കൂളുകളിലെ അദ്ധ്യാപക – വിദ്യാർത്ഥികൾ, വ്യാപാരിവ്യവസായികൾ, വാർഡ്‌തല ശുചിത്വസമിതികൾ തുടങ്ങിയ വിഭാഗങ്ങളുടെ നിർലോഭ സഹകരണം Read More…

Blog Common News Local News

അമൃതാനന്ദമയിയുടെ 70-ാം ജന്മവാർഷികം ; എസ്.എൻ.ആർട്ട്സ് & സയൻസ് കോളേജ് ലെെബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി

കുമരകം : അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി. മഠത്തിനു വേണ്ടി ഡോ. രാജേഷ് പി.പി. ( കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ) യാണ് പുസ്തകങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. പി എസ് സുകുമാരൻ (റിട്ട. ഡീൻ, സ്കൂൾ Read More…

Blog Common News District News Local News ആലപ്പുഴ കോട്ടയം

കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാത നിർമ്മാണം ഇന്ന് പുനരാരംഭിക്കും

കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണ പ്രതിസന്ധിയിലായത്.ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ Read More…

Blog

അപകടാവസ്ഥയിലായ തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു ; ശിഖരങ്ങൾ മുറിക്കുന്നത് കുമരകം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ

കുമരകം : കുമരകം – കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു. പല അപകടങ്ങൾക്കും കാരണമായ മരം ഉടൻ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കുമരകം ടുഡേ പലതവണ വാർത്ത നൽകിയിരുന്നു. മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെ.ആർ.എഫ്.ബിക്കാണ്. എന്നാൽ അവർ ഈ അപകടാവസ്ഥയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കാലവർഷം കലിതുള്ളുന്നതിന് മുമ്പ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ Read More…

Blog

പ്രാെപ്പല്ലറിൽ ചവറുടക്കി ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ട് നടുക്കായലിൽ തകരാറിലായി

കുമരകം : കുമരകത്ത് നിന്നും മുഹമ്മയിലേക്ക് രാവില എട്ടിന് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ എത്തിയപ്പാേൾ തകരാറിലായി. ഇരുപതിലേറെ യാത്രക്കാരും എട്ട് ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു.ബോട്ടിൻ്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചവറുകൾ ചുറ്റിയതാണ് കാരണം. പ്രൊപ്പല്ലർ നിശ്ചലമാകുകയും, ഗിയർബോക്സ് തകരാറിലാകുകയും ചെയ്തതാേടെയാണ് യാത്രക്കാർ നടുക്കായലിൽ കുടുങ്ങിയത്. മുഹമ്മയിൽ നിന്നും മറ്റാെരു ബാേട്ട് എത്തിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാാനമായ മുഹമ്മയിൽ എത്തിച്ചു. തകരാറിലായ എസ് 52 ബാേട്ട് അറ്റകുറ്റപണികൾക്കായി ആലപ്പുഴ യാർഡിലേക്ക് കാെണ്ടു പാേയി.

Blog

കുമരകം പൊങ്ങലക്കരി കമ്മ്യൂണിറ്റി ഹാൾ പെയിന്റടിച്ചു, വൃത്തിയാക്കി

കുമരകം എട്ടാം വാർഡിൽ പൊങ്ങലക്കരിയിലെ സാംസ്കാരിക കേന്ദ്രം പെയിന്റടിച്ചു, വൃത്തിയാക്കി. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രാരംഭമായിയാണ് എൻഎസ്എസിന്റെ ദത്ത് ഗ്രാമമായ പൊങ്ങലക്കരി പ്രദേശത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുൻ വർഷങ്ങളിലും നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനത്തിന്റെ പ്രധാന മേഖലയായിരുന്നു ഈ പ്രദേശം. കുട്ടികളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാൾ വൃത്തിയാക്കി പെയിന്റടിച്ച് മനോഹരമക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ കുട്ടികൾ തികഞ്ഞ ആത്മാർത്ഥതയോടെയും സന്തോഷത്തോടെയുമാണ് നിർവഹിച്ചത്. Read More…

Blog

ബഷീർ സ്മാരക സാഹിത്യ പുരസ്‌കാരം ബിജോ ചെമ്മാന്തറക്ക്

കുമരകം : ഏറ്റവും മികച്ച ചെറുകഥാസമാഹാരത്തിനുള്ള ബഷീർ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കുമരകം സ്വദേശിയായ ബിജോ ജോസ് ചെമ്മാന്ത്രയുടെ ‘ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ’ അർഹമായി. പ്രശസ്ത സാഹിത്യ നിരൂപകനായ പ്രൊഫ. എം കെ സാനു മാഷിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് കൃതികൾ വിലയിരുത്തി പുരസ്കാരങ്ങൾ നിർണ്ണയിച്ചത്. ആശയം ബുക്‌സാണ് കഥകളുടെ സുൽത്താനായ ബഷീറിന്റെ സ്മരണക്കായി സാഹിത്യ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. കോഴിക്കോട് വിപുലമായി സംഘടിപ്പിക്കുന്ന ബഷീർ ഉത്സവത്തിൽ പുരസ്കാരം സമ്മാനിക്കും. ഫൊക്കാനായുടെ കാരൂർ നീലകണ്ഠപ്പിള്ള സാഹിത്യ പുരസ്ക്കാരവും ‘ Read More…

Blog

നിലക്കൽ -പമ്പ റൂട്ടിൽ ബസ് സർവീസിന് അധികാരം കെഎസ്ആർടിസിക്ക് ; വിഎച്ച്പിയുടെ ഹർജി തള്ളണം; കേരളം സുപ്രീം കോടതിയിൽ

ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ എസ് ആർ ടി സി ക്കാണെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നു.ബസിൽ തീർത്ഥാടകർ നിന്നാണ് Read More…

Blog

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയില്‍

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയില്‍. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11-ന് പുതുപ്പള്ളി സെന്റ്ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ജൂലായ് 14-ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം, 15-ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, Read More…