ഏറ്റുമാനൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എ.എം ബിന്നു അധ്യക്ഷത വഹിച്ചു. ജെയിംസ് കുര്യൻ ആശംസകൾ അർപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കവിത ലാലു, ഷാജിമോൻ കെ.കെ, അന്നമ്മ മാണി, ആൻസ് വർഗീസ്, മേഘല ജോസഫ്, കോട്ടയം ഫിഷറീസ് ഓഫീസർ ഐശ്വര്യ സലി, കീർത്തന പി.കെ, Read More…
Month: July 2024
ആമ്പക്കുഴി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
തിരുവാർപ്പ് പഞ്ചായത്തിലെ 4, 9 വാർഡുകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ആമ്പക്കുഴി പാലം അപകടാവസ്ഥയിൽ ആയതിനാൽ പാലത്തിൽ കൂടിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരിയ്ക്കുന്നതായി തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
കോട്ടയം : ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മത്സ്യഫെഡിന്റെ ‘മികവ്- 2024’ വിദ്യാഭ്യാസ അവാർഡ് സി.കെ. ആശ എം.എൽ.എ. വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ 17 കുട്ടികളെയാണ് ആദരിച്ചത്. കുട്ടികൾക്ക് കാഷ് അവാർഡും സ്മരണികയും നൽകി.വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷയായി. മത്സ്യഫെഡ് ജില്ലാ മാനേജർ ഡോ. ജോയ്‌സ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതിയംഗം എസ്. ബാഹുലേയൻ പ്രാഥമിക മത്സ്യത്തൊഴിലാളി Read More…
കമ്മീഷൻ ചെയ്തിട്ട് ആറ് മാസം ; ഇനിയും മിഴി തുറക്കാതെ പള്ളിച്ചിറയിലെ ഹൈമാസറ്റ് ലൈറ്റ്
കുമരകം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിക്കുമ്പോൾ ചെയ്യുമ്പോൾ പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു, ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും കമ്മീഷനിങ്ങും കാത്ത് നിൽക്കുന്ന ഹൈ മാസ്റ്റ് നോക്കി പള്ളിച്ചിറക്കാർ ചോദിക്കുന്നു, ആർക്ക് വേണ്ടിയാണു, എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് …?? കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് Read More…
മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കി സാമൂഹ്യ വിരുദ്ധർ ; വേമ്പനാട്ട് കായലിൽ മീൻ മോഷണം വ്യാപകം
കുമരകം : വേമ്പനാട്ട് കായലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്ന മീനുകൾ ഇരുട്ടിൻ്റെ മറവിൽ മോഷ്ടിക്കുന്നത് വ്യാപകമാകുന്നതായി പരാതി. മീനുകൾ മോഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ ഇതൊടൊപ്പം വലയും കേടുപാടു വരുത്തുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈകിട്ട് വിലയിട്ട് മടങ്ങി പോയതിന് ശേഷം പുലർച്ചേ പ്രതിക്ഷയോടെ തിരിച്ചെത്തുമ്പോൾ ശൂന്യമായ വലയാണ് പലരും കാണുന്നത്. അന്നെന്ന് കിട്ടുന്നതു കൊണ്ട് കുടുംബം പുലർത്തിയിരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോൾ ദുരിത പൂർണ്ണമായിരിക്കുകയാണ്. സംഘം ചേർന്നാണ് മോഷ്ടാക്കൾ എത്തുന്നത്, സംശയം തോന്നി ചോദ്യം ചെയ്താൽ ഇവർ ആക്രമിക്കാൻ വരുന്നതായും Read More…
കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
ആലപ്പുഴ : ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി Read More…
ശ്രീനാരായണ ജയന്തി കുമരകം മത്സര വളളംകളി ബുള്ളറ്റിൻ പ്രകാശനം നടത്തി
കുമരകം : മാനവനന്മയ്ക്ക് നവോത്ഥാനം കുറിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ച് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ബാലമുരുകൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണ പുതുക്കുന്നതിനായി എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ നടത്തി വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 121 -ാമത് വർഷവും 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. ജലമേളയുടെ പ്രചരണാർത്ഥം ഇറക്കുന്ന ബുള്ളറ്റിൻ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ.കെ ജയപ്രകാശ്, ക്ലബ് മുൻ സെക്രട്ടറി പി.എസ് രഘുവിന് നൽകി പ്രകാശനം Read More…
അപകടക്കെണിയായ റോഡിലെ കുഴി പ്രതിഷേധാർത്ഥം നാട്ടുകാരുടെ നേതൃത്വത്തിൽ നികത്തി
കുമരകം : കുമരകം ചൂളഭാഗം റോഡിൽ ചെത്തിക്കുന്നേൽ ഭാഗത്ത് അപകടക്കെണിയായിരുന്ന റോഡിലെ കുഴി നാട്ടുകാരായ മൂവർ സംഘത്തിന്റെ നേതൃത്വത്തിൽ നികത്തി. കുമരകം പഞ്ചായത്തിലെ 16ആം വാർഡിലെ ചെത്തിക്കുന്നേൽ കരിപ്പള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് വർഷങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴികളാണ് നാട്ടുകാരായ ബിനീഷ് പള്ളിക്കൂടം പറമ്പിൽ, ബോസ് ചെന്നങ്കരിച്ചിറ, അരുൺ ഈഴാംകാട് എന്നിവർ ചേർന്ന് കോൺക്രീറ്റ് ചെയ്ത് നികത്തിയത്. കഴിഞ്ഞ ദിവസം സമീപത്തുള്ള പോക്കറ്റ് റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തതിന്റെഭാഗമായി കുഴികൾ ഭാഗികമായി അടച്ചിരുന്നെങ്കിലും പ്രതിഷേധാർത്ഥം, Read More…
കുമരകം പഞ്ചായത്തിലെ വാർഡ് പതിനാറിലെ ചെത്തിക്കുന്നേൽ – കരീപ്പള്ളി റോഡ് കോൺക്രീറ്റ് ചെയ്തു
കുമരകം പഞ്ചായത്തിലെ വാർഡ് പതിനാറിലെ ചെത്തിക്കുന്നേൽ – കരീപ്പള്ളി റോഡ് കോൺക്രീറ്റ് ചെയ്തു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ മുടക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. കരീപ്പള്ളി ഭാഗത്തേക്ക് പോകുന്ന പാലം പുതുക്കിപണിയുവാൻ കഴിഞ്ഞ വർഷം അനുവദിച്ച തുക പാലം പണി പ്രായോഗികമല്ലാത്തതിനാൽ ഈ വർഷം സ്പിൽ ഓവർ വർക്കിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. 230 മീറ്ററുള്ള റോഡിന്റെ 93 മീറ്ററാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തത്. ബാക്കി റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ Read More…
മിനിമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി
കുമരകം : പന്ത്രണ്ടാം വാർഡിൽ മാർക്കറ്റിന് പുറക് വശം ഈഴക്കാവ് ഭാഗത്തെ മിനിമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി. ഈഴക്കാവ് യക്ഷി അമ്പലത്തിനു മുൻ വശത്തു സ്ഥാപിച്ചിരിക്കുന്ന മിനിമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി മിഴിയണച്ചിരിക്കുന്നത്. ഗുരുമന്ദിരം ഭാഗത്ത് നിന്നും മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നവർക്ക് എളുപ്പവഴി ആയാണ് ഈ റോഡ് ഉപയോഗിച്ച് വരുന്നത്. അതിനാൽ തന്നെ രാത്രി കാലങ്ങളിൽ ഇവിടെ സ്ഥാപിച്ചിരുന്ന മിനിമാസ്റ്റ് ലൈറ്റ് കൾ നാടായാത്രക്കാർക്ക് ഉൾപ്പടെ ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ മാസങ്ങളായി ഈ ലൈറ്റ് തെളിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. Read More…