Local News കോട്ടയം

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ജനകീയ മത്സ്യകൃഷി 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മത്സ്യവിളവെടുപ്പ് നടത്തി. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ചൂരത്ര നടുവിലേക്കര, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി, ഐക്കരക്കരി പാടശേഖരങ്ങളിൽ നിക്ഷേപിച്ച കാർപ്പ് മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് നിർവഹിച്ചു. ചാലാകരി ഐക്കരക്കരി പാടശേഖര സെക്രട്ടറി പി.പി ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്തംഗം എസി.കെ.തോമസ്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്, അഞ്ജു മനോജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ, Read More…

Common News കോട്ടയം

കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ഗിരീഷ്പുത്തഞ്ചേരി പുരസ്‌കാരം

കുമരകം :കൊല്ലം കവിതാ സാഹിത്യകലാ സാംസ്കാരിക വേദിയുടെ ഗിരീഷ് പുത്തഞ്ചേരി അവാർഡ് കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ലഭിച്ചു. കവിതാ ,ഗാന രചന, കലാ മേഖലയിലുള്ള മികവിനാണ് അംഗീകാരം ലഭിച്ചത്. ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.കുമരകം അഞ്ചിതൾപ്പൂവ് കലാ സാഹിത്യ വേദിയുടെ സെക്രട്ടറിയും, ഗാനരചയിതാവും, കവിയുമാണ്അനീഷ്‌ ഗംഗാധരൻ. അനീഷിൻ്റെയും ഭാര്യ ശരണ്യയുടെയും കൂട്ടായ്മയിൽ നിരവധി മ്യൂസിക്കൽ ആൽബങ്ങൾ പുറത്ത് വന്നിട്ടുയുണ്ട്, കുമരകം പള്ളിച്ചിറ ഗംഗാധരൻ,ഭാസുര ദമ്പതികളുടെ മകനാണ് അനീഷ്. മക്കൾ : Read More…

കോട്ടയം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത:കോട്ടയം ജില്ലയിൽജൂലൈ 17 വരെ മഞ്ഞ അലേർട്ട്

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ Read More…

Common News

എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം – മന്ത്രി റോഷി അഗസ്റ്റിൻ

ജലവിഭവ വകുപ്പിന് കീഴിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ 525 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2018 പ്രളയത്തിനുശേഷമാണ് വകുപ്പിന് കീഴിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ വലിയ പദ്ധതികൾ ആവിഷ്കരിച്ചത്. ഈ പദ്ധതികളെല്ലാം പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇതിൽ ഭൂരിഭാഗവും കിഫ്ബി മുഖാന്തരമാണ് നടപ്പാക്കുന്നത്. ആലപ്പുഴ ജില്ലയിൽ ജീവൻ മിഷന്റെ ഭാഗമായി 1668 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുള്ളത്. കിഫ്ബി പദ്ധതികൾക്കായി 783 കോടി രൂപയും അമൃത് പദ്ധതിയിലേക്കായി 89 കോടി രൂപയും ഭരണാനുമതി നൽകാനായെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ്ണ Read More…

District News

നെഹ്‌റുട്രോഫി: ക്യാപ്റ്റൻസ് മീറ്റ് ജൂലൈ 29ന്

ആഗസ്റ്റ് 10 -ാം തീയതി നടക്കുന്ന 70-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻസ് മീറ്റിംഗ്’ ജൂലൈ 29 ന് നടക്കും. തിങ്കളാഴ്ച വൈ.എം.സി.എ പാലത്തിന് സമീപമുള്ള ഹാളിൽ രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ ജലോൽസവത്തിന്റെ നിബന്ധനകളും, നിർദ്ദേശങ്ങളും അറിയിക്കും. എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. യോഗത്തിൽ ഈ വർഷം നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ നിന്നും രജിസ്‌ട്രേഷൻ ഫോം കൈപ്പറ്റിയിരിക്കുന്ന എല്ലാ Read More…

കോട്ടയം

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കുന്നതിൽ കേരളം മാതൃക-മന്ത്രി ശിവൻകുട്ടി

സ്‌കൂൾ ഇടവേളകളിൽ വ്യായാമം ഉറപ്പാക്കാൻ ഫിറ്റനെസ് ബെൽ സംവിധാനം ഏർപ്പെടുത്തും സ്‌കൂൾ കായികരംഗത്ത് സമഗ്ര പരിഷ്‌കരണം ലക്ഷ്യം വെയ്ക്കുകയാണ്. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപിക്സ് മാതൃകയിൽ ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതി നമ്മൾ നടപ്പാക്കുകയാണ്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു. സ്‌കൂൾ പഠനസമയത്ത് ചെയ്യാൻ കഴിയുന്ന പത്ത് മിനിട്ട് വീതം ദൈർഘ്യമുള്ള വ്യായാമ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാൻ ഫിറ്റ്നസ് ബെൽ സംവിധാനം കൊണ്ടു വരാൻ ആലോചിക്കുന്നു-മന്ത്രി Read More…

Blog Common News District News Local News ആലപ്പുഴ കോട്ടയം

70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം

ആലപ്പുഴ : 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…

Blog Common News District News Local News കോട്ടയം

വ്യത്യസ്തമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി ; സംഭവം കുമരകത്ത്

കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ Read More…

Blog

രാജീവ്‌ ഗാന്ധി ഗോൾഡ് മെഡൽ അവാർഡ് ജേതാവ് ഡോ. ടി.എസ് ശ്യാം കുമാറിനെ അനുമോദിക്കും

കുമരകം ഗ്രാമപഞ്ചായത്ത് സി.ജെ ചാണ്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽരാജീവ് ഗാന്ധി ഗോൾഡ് മെഡൽ അവാർഡ് ജേതാവ് ഡോ. ടി.എസ് ശ്യാം കുമാറിനെ അനുമോദിക്കും. തുടർന്ന് *”മലയാളിയും പുരോഗമന സാമുഹികതയും”* എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തും. നാളെ (വെള്ളി) വൈകുന്നേരം 4ന് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങിൽ വി.ജി. ശിവദാസ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസി: ധന്യാ സാബു ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Blog

ബോഡി ബിൽഡിങ്ങിൽ വീണ്ടും കരുത്ത് കാട്ടി കുമരകത്തിന്റെ സ്വന്തം ബിജുമോൻ

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി, കൊച്ചി സിറ്റി ജില്ലാ കമ്മിറ്റി സംസ്ഥാനതലത്തിലെ പൊലീസ് സേനാംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ശരീര സൗന്ദര്യ മത്സരത്തിൽ കുമരകം സ്വദേശിയായ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.ജി ബിജുമോൻ വിജയിയായി. ഇടുക്കി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സേവനമനുഷ്ഠിക്കുന്ന ബിജുമോൻ നിരവധി തവണ കേരള പോലീസിന്റെയും, മറ്റ് വിവിധ സംഘടനകളുടെയും ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മിസ്റ്റർ സൗത്ത് ഇന്ത്യ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പടക്കം ഇതിൽ ഉൾപ്പെടുന്നു. വരമ്പിനകം കന്നുകാരൻചിറ വീട്ടിൽ Read More…