Blog

ഡോ. ദീപക് ഡേവിഡ്‌സണിന് പുരസ്‌കാരം

കോട്ടയം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനത്തിൽ ഹൃദയ ശസ്ത്രക്രിയ സംബന്ധിച്ച മികച്ച അവതരണത്തിനുള്ള അവാർഡ് (2 ലക്ഷം രൂപ ) കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ ദീപക് ഡേവിഡ്‌സണിന്. 1600 അവതരണങ്ങളിൽ നിന്നാണ് ഈ നേട്ടം. ഏറ്റവും ക്ലേശമേറിയ ശസ്ത്രക്രിയകളെപ്പറ്റിയുള്ള അവതരണത്തിനാണു പുരസ്കാരം ലഭിച്ചത്.

Blog

എസ്.കെ.എം സ്കൂളിലെ രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

കുമരകം ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൻ്റെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റും സ്കൂൾ മാനേജരുമായ എ.കെ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സി.റ്റി അരവിന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ ചാർസലർക്ക് ഉപഹാരസമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രിൻസിപ്പാൾ സുനിമോൾ എസ് രജതജൂബിലി സന്ദേശം Read More…

Blog

കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

കുമരകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിഭാഗത്തിന്റെയും ഭൂമിത്ര സേന ക്ലബ്ബിന്റേയും നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. മുൻവർഷങ്ങളേ തിനേക്കാൾ മികച്ച രീതിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സ്കൂളിൽ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വീടുകളിലും സ്കൂൾ പരിസരങ്ങളിലും ആയി പച്ചക്കറി തൈകൾ വച്ചുപിടിപ്പിക്കുകയാണ്. *”ഓണത്തിന് ഒരുമുറം പച്ചക്കറി”* എന്നതാണ് ഉദേശ്യം. കൃത്യമായ പരിപാലനവും പരിചരണവും ഉറപ്പുവരുത്തി ജൈവകൃഷി രീതിയിലൂടെ തന്നെ Read More…

Blog

കുമരകം കലാഭവൻ പാട്ട്കൂട്ടം ലാലിമ്പം സംഘടിപ്പിച്ചു

കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പാട്ട് കൂട്ടം ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ) കുമരകം പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ് എം.എ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച പാട്ടുക്കൂട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ ജോഷി അതിഥിയായി.പ്രശസ്ത താള വാദ്യ കലാകാരന്മാരായ ഗണേഷ് ഗോപാൽ, അനീഷ് കെ വാസുദേവൻ, സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ലാലിമ്പത്തിൽബ്ലോക്ക് പഞ്ചായത്ത് മെമ്പർ Read More…

Blog

പ്രവേശനോത്സവം ആഘോഷമാക്കി കുമരകം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

ഒന്നാംവർഷ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ആഘോഷപരമായ വരവേൽപ്പുകളോടെ സംഘടിപ്പിച്ചു. ഒന്നാംവർഷ പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം നേടിയ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി. മികച്ച മൂന്ന് കോഴ്സുകളിലേക്ക് നിരവധി അപേക്ഷകളാണ് ഈ വർഷം എത്തിയിരുന്നത്. എല്ലാ കോഴ്സുകളിലും മൂന്ന് അലോട്ട്മെന്റിലെയും കുട്ടികൾ പൂർണ്ണമായി തന്നെ ചേരുകയുണ്ടായി അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ച് എത്തിയ പുതിയ കുട്ടികളെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകുകയുണ്ടായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ് പ്രവേശനോത്സവം Read More…

Blog

മത്സ്യതാെഴിലാളിയുടെ വള്ളത്തിന് നാശനഷ്ടങ്ങൾ വരുത്തിയതായി പരാതി ; സംഭവം കുമരകത്ത്

കുമരകം : വേമ്പനാട്ടുകായലിൽ വല നീട്ടിയതിന് ശേഷം മടങ്ങിവന്ന് വീടിൻ്റെ സമീപെത്തെ കടവിൽ ബന്ധിച്ചിരുന്ന വള്ളം യമഹാ എൻജിൻ ഘടിപ്പിച്ച വള്ളം ഇടിച്ചു തകർത്തതായി പരാതി. കുമരകം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കൊഞ്ചുമട പാലത്തിന് സമീപത്തെ വേണാട്ടു തുരുത്തിൽച്ചിറ ബാബുവിൻ്റെ വള്ളമാണ് കേടുവരുത്തിയത്. വള്ളത്തിൻ്റെ മുൻവശത്തെ പലക ഇളകിമാറിയതോടെ വള്ളം ഉപയോഗശൂന്യമായി. അട്ടിപ്പീടിക ഭാഗത്തു നിന്നു വരുന്ന മറ്റു മത്സ്യതൊഴിലാളികളുടെ വള്ളത്തിൻ്റെ അമിത വേഗതയാണ് സംഭവത്തിന് പിന്നിലെന്നാണ് ബാബു പറയുന്നത്. യമഹാ എൻജിൻ കാെണ്ട് വള്ളം പ്രവർത്തിപ്പിക്കുന്നതിനാലാണ് Read More…

Blog

പാൽ വിതരണം നടത്തിയ വീട്ടമ്മയുടെ തലയിൽ കമുക് കടപഴുകി വീണു; രക്ഷയായത് ഹെൽമറ്റ്

കുമരകം : പാൽ വിതരണം നടത്തിക്കൊണ്ടിരുന്ന വീട്ടമ്മയുടെ തലയിൽ കമുക് കടപഴുകി വീണു. വീട്ടമ്മയ്ക്ക് രക്ഷയായത് ധരിച്ചിരുന്ന ഹെൽമറ്റ്. കുമരകം 15-ാം വാർഡിൽ ചാെള്ളന്തറ സുര്യാ ക്ലബ്ബിന് സമീപം ഇന്നലെ വെെകുന്നേരം നാലിന് ഉണ്ടായ അപകടത്തിൽ നിസാര പരുക്കുകളാേടെ രക്ഷപെട്ടത് മറ്റത്തിൽ രാജേഷിൻ്റെ ഭാര്യ സുമിത (42) ആണ്. ചീപ്പുങ്കൽ മിൽമാ ഷാേപ്പിൽ നിന്നും പാൽ വാങ്ങി വീടുകളിൽ വിതരണം ചെയ്യുകയാണ് സുമിത. സ്കൂട്ടറിൽ സഞ്ചരിച്ചാണ് നാലു വർഷങ്ങളായി പാൽ വിതരണം നടത്തുന്നത്. ഇന്നലെ ഒരു വീട്ടിൽ Read More…

Blog

ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്കും, INSPIRE SHE സ്കോളർഷിപ്പും നേടി കുമരകം സ്വദേശിനി അനുശ്രീ ഗോപൻ

മഹാത്മ ഗാന്ധി സർവ്വകലാശാല ബി.എസ്.സി കെമിസ്ട്രി (റെഗുലർ) പരീക്ഷയിൽ 2-ാം റാങ്ക് നേടി കുമരകം സ്വദേശിനി അനുശ്രീ ഗോപൻ. മങ്ങാട്ട് വീട്ടിൽ എം.എൻ ഗോപകുമാറിൻ്റെയും വിനയ ഗോപൻ്റെയും മകളാണ്. എം.ജി സർവ്വകലാശാലയിലെ തന്നെ IIRBS എന്ന സ്ഥാപനത്തിൽ നിന്നാണ് ബി.എസ്.സി പൂർത്തിയാക്കിയത്. കേരളത്തിലെ മികച്ച വിദ്യാർത്ഥികളിൽ 1% പേർക്ക് മാത്രം ലഭിക്കുന്ന INSPIRE-SHE സ്കോളർഷിപ്പും (1,80,000 രൂപ) ഈ കൊച്ചു മിടുക്കി നേടി.

Blog

ചെമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് കുമരകത്തിന്റ നേതൃത്വത്തിൽ റെയിൻ സോക്കർ ആരംഭിച്ചു

കുമരകത്തെ റിസോർട്ടുകളുടെ സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് & റിസോർട്സിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം നടന്ന പ്രഥമ ടൂർണമെന്റിന്റെ മത്സരങ്ങൾ കുമരകം ഹൈസ്കൂൾ മൈതാനത്തു വച്ചായിരുന്നു നടന്നതെങ്കിലും ഇത്തവണ നടക്കുന്ന രണ്ടാമത് ടൂർണമെന്റ് പുത്തനങ്ങാടി ടൈഗർ ടർഫിലാണ് നടക്കുന്നത്. ജൂൺ 24 മുതൽ 28 വരെയാണ് മത്സരങ്ങൾ. കോക്കനട്ട് ലഗുൺ, ബാക്ക് വാട്ടർ റിപ്പിൾസ്, കെ.ടി.ഡി.സി (വാട്ടർ സ്കെപ്സ്), ഗോകുലം ഗ്രാൻഡ്, ലേക്ക് സോങ്, റിതം, കർമചക്ര, കുമരകം ലേക്ക് Read More…

Blog

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം ; പ്രതിയെ പിടികൂടി കുമരകം പോലീസ്

കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറാണ് പിടിയിലായത്. കുമരകം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.ജൂൺ അഞ്ചിന് രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവും തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം പ്രതിയിലേയ്ക്ക് എത്തിയതും പിടികൂടിയതും. ഇന്നലെ പ്രതിയെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി.