കുമരകത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് കരുത്തേകിയെ പ്രസ്ഥാനങ്ങളിൽ ഒന്നാണ് കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കന്ററി സ്കൂൾ. 1998 ൽ ആരംഭിച്ച ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.എസ് വിഭാഗം ഇപ്പോഴിത വിജയകരമായ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷ വേളയിൽ വളർന്നു വരുന്ന തലമുറയ്ക്കായി മാത്‍സ് ലാബ് നിർമ്മിച്ചു സ്കൂളിലെ പഠന സാഹചര്യം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് സ്കൂൾ അധികൃതർ. സ്കൂൾ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒന്നിച്ചിരിക്കുകയാണ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും ആദ്യകാല അധ്യാപകരും. സ്കൂളിലെ Read More…
Month: June 2024
കുമരകത്ത് ചുഴലികാറ്റ് ; നിയന്ത്രണം നഷ്ടപെട്ട ഓട്ടോ പാടത്തേക്ക് മറിഞ്ഞു
കുമരകം: കുമരകം രണ്ടാം കലുങ്കിന് സമീപം ഉണ്ടായ ചുഴലി കാറ്റിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്നലെ (26/06/24 ബുധൻ) വൈകുന്നേരം 6.30 ഓടെയായിരുന്നു ചുഴലികാറ്റ്. ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടു ഇരുചക്ര വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞുവീണു.
കനത്ത കാറ്റിൽ വീടിൻ്റെ മേൽക്കുര തകർന്നു ; സംഭവം കുമരകത്ത്
കുമരകം : ഇന്നലെ വൈകുന്നേരം ആഞ്ഞു വീശിയ കനത്ത ചുഴലി കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു വീണു. പാറേക്കാട്ടിൽ ലളിതയുടെ വീടിൻ്റെ ഷീറ്റാണ് കാറ്റിൽ തകർന്നു വീണത്. ഇന്നലെ (26/06/24 ബുധൻ) വൈകുന്നേരം 6.30 ഓടുകൂടിയായിരുന്നു സംഭവം.
ചുഴലിക്കാറ്റിൽ പരസ്യ ബാേർഡ് വീടിനു മുകളിൽ പതിച്ച് നാശനഷ്ടങ്ങൾ
കുമരകം : കുമരകം രണ്ടാം കലുങ്കിന് സമീപം റാേഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബാേർഡ് വീടിന് മുകളിൽ പതിച്ച് വീടിന് നാശനഷ്ടങ്ങൾ ഉണ്ടായി. തിരുവാർപ്പ് പഞ്ചായത്തിലെ 18-ാം വാർഡിൽ റെജി ഭവനിൽ റെജിയുടെ വീടിനാണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. വീടിൻ്റെ ഓടുകൾ പലതും പാെട്ടിവീണു, കുടിവെള്ള ടാങ്കുകൾ സമീപത്തെ പാടത്തേക്ക് പതിച്ചു. കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ച ഷെഡ്ഡിൻ്റെ മേൽക്കൂരയിലെ ഷീറ്റുകളും ചുഴലിക്കാറ്റിൽ പറന്നു പാേയി. കൂടാതെ റജിയുടെ 60 എത്ത വാഴകളും കാറ്റിൽ നശിച്ചു. ഷെഡ്ഡിനുള്ളിൽ ഉണ്ടായിരുന്ന Read More…
കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കും
കോട്ടയം ജില്ലയുടെ എഴുപത്തഞ്ചാം പിറന്നാളാഘോഷം കളറാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ഈ ജൂലൈ ഒന്നിന് കലാപരിപാടികളും നൈറ്റ്‌ലൈഫും ഫുഡ്‌ഫെസ്റ്റും അടക്കമുള്ള പരിപാടികളോടെ നിറപ്പകിട്ടാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ Read More…
ദുരിതം ഈ കുമരകം യാത്ര; കുഴിയും ചെളിയും നിറഞ്ഞ ബസ് സ്റ്റാൻ്റും റാേഡും
കുമരകം : കുമരകം നിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകി 6 മാസം കാെണ്ട് പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കാേണത്താറ്റു പാലം നാട്ടുകാർക്ക് സമ്മാനിച്ചത് നരകയാത്ര. കാലവർഷം തുടങ്ങിയതാേടെ കുണ്ടും, കഴിയും, ചെളിയും നിറഞ്ഞ ബസ്സ്റ്റാൻ്റും ബസ് ബേയും റോഡും യാത്രക്കാർ ഒന്നര വർഷമായി അനുഭവിക്കുന്ന ദുരിതത്തിന്റെ നേർപ്പകർപ്പാണ്. കോണത്താറ്റു പാലത്തിന് കിഴക്കുവശത്ത് തോന്നുന്ന സ്ഥലങ്ങളിൽ ബസുകാർ ഇറക്കി വിടുന്ന യാത്രക്കാർ കുമരകം ബസ് ബേയിൽ എത്തണമെങ്കിൽ ജീവൻ പണയം വെച്ച് നടക്കണം. കുണ്ടും കുഴിയുമായിക്കിടക്കുന്ന റാേഡരികിലൂടെ ഒരു Read More…
വള്ളാറ സ്കൂളിൽ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു
കുമരകം വള്ളാറ സേക്രട്ട് ഹാർട്ട് എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുമരകം കൃഷി ഓഫീസർ ആൻ സ്നേഹാ ബേബിയും കുട്ടികളും ചേർന്ന് പച്ചക്കറി വിത്ത് നട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെ കൃഷി ഫലപ്രദമായി ചെയ്യാമെന്നും ക്ലാസ്സെടുത്തു. “ഓണത്തിന് ഒരു മുറം പച്ചക്കറി” എന്ന പദ്ധതി പ്രകാരം കുട്ടികൾക്കെല്ലാം പച്ചക്കറി വിത്ത് വിതരണം ചെയ്തു. സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണത്തിന് പി.ടി.എ പ്രസിഡന്റ് കെ.എം സാമുവേലും Read More…
കുമരകം എസ്കെഎം സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
കുമരകം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും എസ്.പി.സിയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കണ്ണൻ ദാസ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റന്റ് ഡോ : രേഖ കെ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുജ പി ഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ ജീവ ചിദംബരം എന്നിവർ ആശംസകൾ Read More…
പണം അടച്ചിട്ടും വൈദ്യുതി വകുപ്പ് കനിഞ്ഞില്ല ; ഉപഭോക്താവിന് വൻ നാശനഷ്ടം, സംഭവം കുമരകത്ത്
കുമരകം : അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളെല്ലാം വർഷ കാലത്തിന് മുമ്പ് മുറിച്ചുമാറ്റണമെന്ന സർക്കാർ മുന്നറിയിപ്പ് നടപ്പിലാക്കാൻ വൈദ്യുതി വകുപ്പ് കനിഞ്ഞില്ല, ഉപഭോക്താവിന് ഇന്നുണ്ടായത് വൻ നാശനഷ്ടം. കുമരകം പഞ്ചായത്ത് ആറാം വാർഡിൽ കണ്ണാടിച്ചാലിൽ ജേക്കബ് ഫിലിപ്പിനാണ് വൈദുതി വകുപ്പിൻ്റെ അവഗണനയുടെ ഫലം അനുഭവിക്കേണ്ടി വന്നത്. കണ്ണാടിച്ചാൽ ജംഗ്ഷൻ – കണ്ണാടിച്ചാൽ പാലം റോഡിനാേട് ചേർന്ന് തൻ്റെ പുരയിടത്തിൽ നിന്ന ഞാറമരം അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കി, അത് വെട്ടി മാറ്റാൻ മരത്തിൻ്റെ ഉടമ തീരുമാനിച്ചു. അപകടരഹിതമായി മരം വെട്ടി നീക്കണമെങ്കിൽ Read More…
തത്വമസി സംഗീതധാര കരാക്കെ ഗാനമേള ; ഒന്നാം സ്ഥാനം മേഘല ജോസഫിന്
കോട്ടയം : ലോക സംഗീത ദിനത്തോട് അനുബന്ധിച്ചു തത്വമസി സംഗീതയുടെ ആഭിമുഖ്യത്തിൽ കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ കരോക്കെ ഗാനമേളയിൽ സ്ത്രീകളുടെ വിഭാഗത്തിൽ കുമരകം സ്വദേശിനിയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മേഘല ജോസഫ് ഒന്നാം സമ്മാനം നേടി ക്യാഷ് പ്രൈസിനു അർഹയായി. കോട്ടയം മ്യൂസിക് ബീറ്റ്സിന്റെ ഗായിക കൂടിയായ മേഘല ജോസഫ് കുമരകം വാർഡ് 8 കരിയിൽ സ്വദേശിനിയാണ്.