കുമരകം : കഴിഞ്ഞ ദിവസം കുമരകത്ത് ഉണ്ടായ അപ്രതീക്ഷിതമായി ചുഴലി കാറ്റിലും, കനത്ത മഴയിലും വീട് തകർന്ന കുമരകം വാർഡ് 5 വടക്കേകണ്ണങ്കരി ദേവയാനിയുടെ വീട്ടിൽ മന്ത്രിയും ഏറ്റുമാനൂർ നിയോജകമണ്ഡലം എം.എൽ.എയുമായ വി.എൻ വാസവൻ സന്ദർശനം നടത്തി. ചുഴലി കാറ്റിൽ ദേവയാനിക്കും, കുടുംബത്തിനും ഉണ്ടായ നഷ്ടം ചൂണ്ടി കാട്ടി കുമരകം ടുഡേ വാർത്ത നൽകിയിരുന്നു.
Month: June 2024
മഴ കനത്തു ; കോട്ടയം – കുമരകം റോഡിൽ പലയിടത്തും വെള്ളം കയറി തുടങ്ങി
കുമരകം : കാലാവർഷം കനത്തത്തോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര എന്നീ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലാണ് ദുരിതം വിതച്ചു വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കൽ, ആമ്പക്കുഴി, ചെങ്ങളം എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ഗതാഗത തടസമില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്, മഴ കനക്കുകയും കൂടി ചെയ്താൽ Read More…
തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം:ഗതാഗതം തിരിച്ചുവിട്ട് റോഡ് ടാർ ചെയ്യുംയാത്ര പ്രശ്നങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി
ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു. നിലവിൽ അരൂർ നിന്ന് തുറവൂരിലേക്ക് പോകുന്ന കിഴക്കുഭാഗത്തെ റോഡാണ് ആദ്യം ടാർ ചെയ്യുക. ഇതിനായി തുടർച്ചയായ മഴ തീർന്നാലുടനെ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അവധിദിവസങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് കളക്ടർ തുറവൂരിൽ ചേർന്ന ദേശീയ പാത അധികൃതരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ നിർദേശം നൽകി.റോഡ് ഗതാഗതം നിയന്ത്രിക്കുന്നു സംബന്ധിച്ച് യോഗ Read More…
കാലവർഷക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്തി
കോട്ടയം: കാലാവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. മഴ മൂന്നുദിവസം കൂടി ജില്ലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ്ക്വാർട്ടേഴ്സ് വിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിലൊഴികെ ഒരിടത്തും Read More…
എം.ജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
എം.ജി സർവ്വകലാശാല നാളെ (ജൂണ്‍ 28) ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്എം, (സി.എസ്.എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) എംഎല്‍ഐബിഐഎസ്സി(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് പരീക്ഷ Read More…
ഇനി മഴ നനഞ്ഞ് തിരുനക്കരയിൽ ബസ് കാത്തു നിൽക്കേണ്ട; തിരുനക്കര ബസ്റ്റാൻഡിൽ അച്ചായൻസ് ഗോൾഡ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകുമെന്ന് ടോണി വർക്കിച്ചൻ
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒരു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി കഴിഞ്ഞയാഴ്ച ബസ് സർവീസ് പുനരാരംഭിച്ചത്. ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പെരുമഴ നനഞ്ഞാണ് Read More…
മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു.അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ ഫയാസ്(14) ആണ് മരിച്ചത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.ആറാട്ടുവഴി പള്ളിക്ക് സമീപമുള്ള ഇടവഴിയിൽ വച്ച് ഇന്ന്ലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.
അപകടക്കെണിയായി കണ്ണാടിച്ചാലിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡ്
ഇന്നലെ (26/06/24) സന്ധ്യയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കുമരകത്ത് ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടങ്ങൾ. പല വീടുകളുടേയും മേൽക്കൂര പറന്നു പോയി. ആസ്ബസ്റ്റാേഴ്സ് ഷീറ്റുകൾ പൊട്ടിപ്പോയി. ഇടവട്ടം, കൊല്ലകരി, കണ്ണാടിച്ചാൽ, രണ്ടാം കലുങ്ക് ഭാഗങ്ങളിലാണ് നഷ്ടങ്ങൾ ഏറെയും. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ കാറ്റിൽ പറന്ന് അപകടങ്ങൾ സൃഷ്ടിച്ചു. രണ്ടാം കലുങ്ക് ഭാഗത്ത് പരസ്യ ബോർഡ് പറന്ന് റെജി കുമരകത്തിൻ്റെ വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു. കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം ചിറയരികിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോർഡുകളിൽ ഒന്ന് ചെരിഞ്ഞ് അപകടാവസ്ഥയിലായി Read More…
വീടിൻ്റെ മേൽക്കൂര പാടത്ത്, വീട്ടുകാർ ബന്ധു വീട്ടിൽ ; സംഭവം കുമരകത്ത്
കുമരകം : ഇന്നലെ സന്ധ്യക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കുര കാറ്റെടുത്ത് സമീപത്തെ പാടത്ത് ഇട്ടു. ഷീറ്റുകൊണ്ട് നിർമ്മിച്ച മേൽ കൂരയാണ് കാറ്റ് പറത്തിയത്. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി പരേതനായ ചക്രൻ്റെ ഭാര്യ ദേവയാനിയുടെ വീടിൻ്റെ മേൽക്കുരയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്. സംഭവ സമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ചുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കുകളൊന്നുമില്ല. വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. Read More…
സിദ്ദിഖിന്‍റെ മൂത്ത മകൻ റഷിൻ സിദ്ദിഖ് അന്തരിച്ചു
കൊച്ചി : പ്രശസ്ത നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു ഇദ്ധേഹം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകുന്നേരം നാലിന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.