എബിഎം യൂ.പി സ്കൂളിലെ കുട്ടികൾക്ക് സൊസൈറ്റി ഫോർ ടൂറിസം കുമരകം പഠനോപകരണങ്ങൾ നൽകി. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ബി ആനന്ദകുട്ടൻ വിതരണം ചെയ്തു. സ്കൂൾ ഹാളിൽ ചേർന്ന യോഗം കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉത്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്‌മിസ്ട്രസ് ടിനിമോൾ, സൊസൈറ്റി ഫോർ ടൂറിസം കോർഡിനേറ്റർ പി.ബി അശോകൻ, താജ് ദക്ഷിണ മേഖല എച്ച്.ആർ.ഡി മാനേജർ മനോജ്, താജ് കുമരകം എച്ച്.ആർ Read More…
Month: June 2024
പക്ഷിപ്പനി – കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു
കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് വാർഡ് 9 ൽ ജയശ്രീ ശശികുമാർ കമല നിവാസ് എന്ന കർഷകയുടെ കോഴികളിൽ പക്ഷിപ്പനി (H5N1) സ്ഥിതീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഉണ്ടെന്നും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുമായി പ്രഭവകേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും, വിപണനവും, Read More…
കുമരകം കമ്മ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ പരിസ്ഥിതി ദിനാചരണം നടത്തി
കുമരകം സി.എച്ച്.സിയിൽ ആശുപത്രി പരിസരങ്ങൾ ശുചിയാക്കിയും കോമ്പൗണ്ടിൽ മരങ്ങൾ നട്ടും ലാേക പരിസ്ഥിതിദിനം അവിസ്മരണീയമാക്കി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: സ്വപ്ന മര തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ട് അലീസ് റ്റി എബ്രഹാം ലേഡീസ് ഹെൽത്ത് സൂപ്പർ വെെസർ സുജാത എന്നിവർ നേതൃത്വം വഹിച്ചു
തിരുവാർപ്പിൽ മോഷണ പരമ്പര
തിരുവാർപ്പ്: തിരുവാർപ്പിലെ ക്ഷേത്രങ്ങൾ കേന്ദീകരിച്ച് മോഷണ പരമ്പര ആരങ്ങേറി. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയും കൊച്ചമ്പലത്തിലേയും കാണിക്കവഞ്ചികളാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ രണ്ട് കാണിക്ക വഞ്ചികളും കൊച്ചമ്പലത്തിലെ ഒരു കാണിക്ക വഞ്ചിയും ഉൾപ്പടെ മൂന്നിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ക്ഷേത്രഭാരവാഹികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചിക്കൊപ്പം ക്ഷേത്രകുളത്തിനു സമീപത്തെ കാണിക്കവഞ്ചിയുമാണ് കുത്തി തുറന്നത്. പ്രധാന കാണിക്കവഞ്ചിയിലെ പണം ക്ഷേത്ര ഭാരവാഹികൾ എടുത്തിട്ട് രണ്ട് മാസങ്ങളെ ആയിട്ടുള്ളു. Read More…
കുമരകം ഗവ. യു.പി. സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു
കുമരകം ഗവ യു.പി. സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. പി.ടി.എ പ്രസിഡന്റ് അനീഷ് പി.എ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് താജ് ഗ്രൂപ്പ്, സ്കൂളിന് വൃക്ഷത്തൈകൾ സംഭാവനയായി നൽകുകയും, താജ് ഗ്രൂപ്പ് ജനറൽ മാനേജർ വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിനം വിപുലമാക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ പങ്കാളികളായി.
പച്ചത്തുരുത്ത് പദ്ധതി ജില്ലാ തല ഉദ്ഘാടനം നാളെ കുമരകത്ത്
കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) കുമരകത്ത് നടക്കും. രാവിലെ 10 ന് കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂളിൽ നടക്കുന്ന പരിപാടി സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ Read More…
കുമ്മായം സംഘത്തിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു
കുമരകം കുമ്മായ സംഘത്തിൽ വൃക്ഷതെെകൾ നട്ടും പരിസര ശുചീകരണം നടത്തിയും പരിസ്ഥിതി ശുചീകരണം നടത്തി. 16-ാം വാർഡ് മെമ്പർ ആർഷ ബൈജു മാവിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
ഗവ: വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
കുമരകം ഗവ.വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പ്രധാന അധ്യാപിക സുനിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂളിൽ നാട്ടുമാവിൻ തോട്ടം വച്ചുപിടിപ്പിക്കുന്നതിൻ്റെ ഔപചാരികഉദ്ഘാടനം ഹെഡ്മിസ്ട്രസ് മാവിൻതൈ നട്ടു നിർവഹിച്ചു. വി എച്ച് എസ് സി വിഭാഗം എൻ എസ് എസ് വോളൻ്റിയേഴ്സ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ പൂജ ടീച്ചറിൻ്റെയും പ്രോഗ്രാം കോ ഓർഡിനേറ്റർ വിനോദ് സാറിൻ്റെയും നേതൃത്വത്തിൽ മുള Read More…
സ്ത്രീ സൗഹാർദ്ദ വിനാേദ സഞ്ചാരം; യാത്രകളിൽ ഇനി പ്ലാസ്റ്റിക് വേണ്ട
കുമരകം : കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി യാത്രകളിൽ പ്ലാസ്റ്റിക് വേണ്ട എന്ന ആശയവും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ സന്ദേശവും ഉയർത്തിയും ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ റിസോഴ്സ് പേഴ്സണുമായ ധന്യ സാബു വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ Read More…
കുമരകം എസ്.എൻ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കുമരകം ശ്രീനാരായണ ആർട്‌സ് & സയൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 10/06/2024 തിങ്കളാഴ്‌ച രാവിലെ 11.00 ന് കോളേജിൽവച്ച് നടത്തുന്നതാണ്. കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447028727,9188786337