കോട്ടയം

തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിന് ക്ഷണം ; കുമരകത്തുനിന്നും പ്രധിനിധി

കൊച്ചി: തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ക്ഷണം. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടിഎടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ മൈ കേരളാ ടൂറിസം അസോസിയേഷന് (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 25 വരെ തായ്‌ലന്റിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റില്‍ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുമെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി Read More…

Blog

കുമരകം ടുഡേ വാർത്ത ഫലം കണ്ടു ; പാടത്തു നിന്ന് വൈദ്യുതി കമ്പികൾ മാറ്റി; വീട്ടമ്മക്ക് വെെദുതി ലഭിച്ചു

കുമരകം : നെൽകൃഷിക്ക് തടസ്സമായി പാടത്തു കിടന്ന വെെദ്യുതി കമ്പികൾ മാറ്റി ; ഒരു മാസമായി വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഓഫീസിൽ കയറിയിറങ്ങിയ വയോധികക്ക് ആശ്വാസമായി വീട്ടിൽ ഒന്നര മാസത്തിനു ശേഷം വീണ്ടും വെെദ്യുതി എത്തി. 72കാരിയും വിധവയുമായ ഗൃഹനാഥയുടെ കഷ്ടപ്പാടുകൾ ചുണ്ടിക്കാട്ടി ഇന്നലെ കുമരകം ടുഡേ വാർത്ത നൽകിയിരുന്നു. ഇന്നു രാവിലെ തന്നെ വെെദ്യുതി ജീവനക്കാരെത്തി ഒടിഞ്ഞ വെെദ്യുതി പാേസ്റ്റിനു പകരം തടി പോസ്റ്റ്‌ സ്ഥാപിച്ചു വൈദ്യുതി നൽകുകയാരുന്നു.ഇതോെടെ വിതക്കായി നിലം ഒരുക്കാൻ തടസ്സമായി പടത്ത് കിടന്ന Read More…

Common News

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി

2024 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തീയതിക്ക് പകരം ജൂലൈ 6 ന് ആയിരിക്കും. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Blog

റെയിൻസോക്കറിൽ ഗോൾ മഴ ; സി.വി.എച്.ആർ റെയിൻ സോക്കർ 2024 – ൽ കുമരകം ഗോകുലം ഗ്രാൻഡ് ജേതാക്കൾ

കുമരകം : മഴ ഫുട്ബാളിന്റെ എല്ലാ ആവേശവും വാനോളം ഉയർത്തി എതിർവല നിറച്ചു ഗോകുലം ചാമ്പ്യൻമാരായി. കുമരകത്തെ റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് & റിസോർട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന റെയ്ൻ സോക്കർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ എതിരാളികളായ കോക്കനട്ട് ലഗുണിനെതിരെ ഇരു പകുതികളിലായി പത്ത് ഗോളുകൾ നിറച്ചാണ് കോട്ടയം ടൈഗർ ടർഫിൽ രാത്രി 11നു നടന്ന മത്സരത്തിൽ ഗോകുലം ഗ്രാൻഡ് മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിജയികൾ ആയത്. കളി തുടങ്ങി മിനിറ്റുകൾക്കകം തന്നെ Read More…

Blog

സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു ; സംഭവം കുമരകത്ത്

കുമരകം : ഒന്നാം കലുങ്കിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ പാടത്തേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. സ്കൂട്ടർ യാത്രികനെ നാട്ടുകാരെത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11മണിക്കായിരുന്നു അപകടം. പരുക്കേറ്റത് കുമരകം സ്വദേശിക്കാണ്.

Blog

പറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ 6-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന്

കുമരകം : പറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 6-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് (ജൂൺ 29) നടക്കും. മുൻവർഷത്തെപ്പോലെ എല്ലാ ഭക്തനജനങ്ങൾക്കും നിറപറ വയ്ക്കുന്നതിനും, എണ്ണ, അരി, എന്നിവ ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിനും, ക്ഷേത്രം ദേവസ്വം വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിശേഷാൽ പൂജാ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് പുറമേ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വഴിപാടുകളും ഇന്ന് നടത്തപ്പെടുന്നതാണ്. എല്ലാ ഭക്തജനങ്ങൾക്കും ഇതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളും ഈ പുണ്യ പ്രതിഷ്ഠാദിനം വൻവിജയമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു. വഴിപാടുകൾക്കും Read More…

Blog

നെൽകൃഷിക്ക് തടസ്സമായി വെെദ്യുതി കമ്പികൾ പാടത്ത്, ഒരു മാസമായി വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഓഫീസ് കയറിയിറങ്ങി വായോധിക ; സംഭവം കുമാരകത്ത്

കുമരകം : വിതക്കായി നിലം ഒരുക്കാൻ തടസ്സമായി വെെദ്യുതി കമ്പികൾ പടത്ത് കിടക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം. കുമരകം പഞ്ചായത്തിലെ ആറാം വാർഡിലുള്ള ഇടവട്ടം പാടത്താണ് ഒന്നര മാസം മുമ്പ് പാെട്ടിവീണ വെെദ്യുതി കമ്പികൾ പാടത്ത് കിടക്കുന്നത്. പാടശേഖരത്തിനുള്ളിലുള്ള തുരുത്തുകളിലെ വീടുകളിലേക്ക് വെെദ്യുതി എത്തിക്കാൻ പാടത്ത് സ്ഥാപിച്ചിരിക്കുന്ന കാേൺക്രീറ്റ് വെെദുതി പാേസ്റ്റ് നിലംപാെത്തിയത്. ഇതാേടെയാണ് കമ്പികൾ അഴിച്ച് കൃഷി ചെയ്യുന്ന പാടത്തിന് കുറുകെ ഇട്ടിരിക്കുന്നത്. കൃഷിക്കായി നിലം ഉഴാൻ എത്തിച്ച ട്രില്ലർ വെെദ്യുതിക്കമ്പി കിടക്കുന്ന ഭാഗവും സമീപ Read More…

Blog

സി.കെ.പി അനുസ്മരണം നടത്തി

കുമരകം : സി.പി.ഐ നേതാവായിരുന്ന സി.കെ പുരുഷോത്തമൻ്റെ 35-ാമത് അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ കുമരകം ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉത്ഘാടനം ചെയ്തു. എ.പി സലിമോൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ ബിനു ബോസ്, ജില്ലാ കമ്മറ്റി അംഗം പി.എ. അബ്ദുൾ കരീം, ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ എന്നിവർ പ്രസംഗിച്ചു.

Blog

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ പാടത്തേക്ക് മറിഞ്ഞു ; സംഭവം കുമരകം നാലുപങ്കിൽ

കുമരകം : നാലുപങ്കിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ തരിശ് പാടത്തേക്ക് മറിഞ്ഞു അപകടം. ഇന്ന് രാവിലെ നാലുപങ്ക് പാലത്തിനു സമീപം നടന്ന അപകടത്തിൽ ഓട്ടോ യാത്രക്കാരായ അമ്മയും, രണ്ട് വയസുള്ള കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടോ ഡ്രൈവർ പാലത്തിന്റെ കയറ്റത്തിൽ ഓട്ടോ നിർത്തി, എന്നാൽ ന്യൂട്രൽ ഗിയറിൽ ആയിരുന്ന ഓട്ടോ പുറകിലേക്ക് നീങ്ങുകയും സമീപത്തെ വെള്ളവും പുല്ലും നിറഞ്ഞ തരിശ് പാടത്തേക്ക് പതിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായിരുന്ന യുവതി,തന്റെ 2 വയസ്സുള്ള കുഞ്ഞുമായി അവസാന നിമിഷം പുറത്തേക്ക് Read More…

Blog

ക്ഷീര കർഷക സമ്പർക്ക പരിപാടി നാളെ

കുമരകം : ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൻ്റേയും, അട്ടിപ്പീടിക ക്ഷീര സഹകരണ സംഘത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് അട്ടിപ്പീടിക ക്ഷീര സഹകരണ സംഘത്തിൽവെച്ച് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. സംഘം പ്രസിഡൻ്റ് കെ.എസ് സലിമോൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം മേഘലാ ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം ഷിമാ രാജേഷ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. ശുദ്ധമായ പാൽ Read More…