കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഗീത റ്റിച്ചർ 33 വർഷത്തെ മികവാർന്ന സേവനത്തിനുശേഷം സർവീസിൽ നിന്നും ഇന്നു വിരമിക്കുന്നു. സ്കൂളിലെ തുടർച്ചയായ 100% വിജയത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും, മുഖ്യധാരയിൽ പ്രവർത്തിച്ച വ്യക്തിത്വം. പ്രൈമറി സ്കൂൾ അധ്യാപികയായി 1991 ജൂണിൽ ജോലിയിൽ പ്രവേശിച്ചു.1998 ൽ ഹൈസ്കൂൾ അധ്യാപികയായി. മലയാളം, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഐറ്റി മേഖലയിൽ പ്രഗൽഭ. സ്കൂളിലെ ഏതൊരു വിദ്യാർത്ഥിയെയും രക്ഷിതാവിനെയും പേരെടുത്ത് വിളിക്കാവുന്ന തരത്തിൽ ബന്ധം സൂക്ഷിക്കുന്നയാൾ. മാനേജ്മെന്റിന്റെ വിശ്വസ്ത Read More…
Month: May 2024
മഴ ശമിച്ചിട്ടും ദുരിതം ഒഴിയുന്നില്ല, തിരുവാർപ്പിലും അയ്മനത്തും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കുമരകം : ഇന്നലെ ജില്ലയിൽ ശക്തമായ മഴ പെയ്തില്ലെങ്കിലും പിടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറഞ്ഞില്ല. തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുകയാണുണ്ടായത്. പല വീടുകളിലും വെള്ളം കയറി, ഗ്രാമീണ വഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. തിരുവാർപ്പിലും അയ്മനത്തും ഇന്നലേയും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ വെള്ളം കയറിയ വീടുകളിലെ ദുരിത ബാധിതർക്കായി തിരുവാർപ്പ് ഗവ: യുപി സ്കൂളിൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. Read More…
അനുമോദനവും, ബുക്ക് വിതരണവും
കുമരകം : ഡി.വൈ.എഫ്.ഐ കുമരകം മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ 2ന് നടക്കുന്ന ചടങ്ങിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് ബുക്ക് വിതരണവും നടത്തും. ജൂൺ 2 (ഞായറാഴ്ച) രാവിലെ 10.30ന് പൊന്നമ്മ ടീച്ചറിന്റെ വസതിയിൽ നടക്കുന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു ഉൽഘടനം ചെയ്യും.
വിശ്വംഭരനാണ് ആ ഭാഗ്യവാൻ
വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ആലപ്പുഴയിലെ ലോട്ടറി സബ് ഏജൻ്റ് ജയ ലക്ഷ്മിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിമുക്തഭടനായ വിശ്വംഭരൻ 5, 7 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ ആണ് സാധാരണ എടുക്കാറുള്ളു. കഴിഞ്ഞ ദിവസം 5000 രൂപാ ലഭിച്ച ടിക്കറ്റ് ഇപ്പോഴും വിശ്വംഭരൻ്റെ കൈവശം ഉണ്ടായിരുന്നു.
സർവീസിൽ നിന്നും വിരമിക്കുന്നു
കോട്ടയം ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയും കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ മികച്ച ആരോഗ്യ പ്രവർത്തകയ്ക്കുള്ള ഹ്യൂമാനിറ്റേറിയൻ സർവീസ് പുരസ്കാരം ലഭിച്ച വ്യക്തിയുമായ എസ്.ഡി പ്രേംജമോൾ നാളെ സർവീസിൽ നിന്നും വിരമിക്കും. ഭർത്താവ് പാക്കുനിലത്തിൽ കെ.റ്റി ഷാജിമോൻ (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് – വല്ല്യാട്) മക്കൾ : അഖിൽ പി ഷാജി (മാൾട്ട) അരുണിമ ത്രിബി (തിരുവനന്തപുരം) കുമരകം ശ്രാമ്പിക്കൽ കുടുംബാംഗമാണ് എസ്.ഡി പ്രേംജമോൾ
പാരീഷ് മാഗസിൻ പുരസ്ക്കാരം നവ നസ്രത്ത് പള്ളിക്ക്
ചങ്ങനാശ്ശേരി അതിരൂപതാ ദിനത്തിൽ പ്രഖ്യാപിച്ച അതിരൂപതയിലെ മികച്ച പാരീഷ് മാഗസിനുള്ള പുരസ്കാരം കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയം നേടി. രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിൽ നിന്നും വികാരി ഫാ.സിറിയക് വലിയപറമ്പിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച പരീഷ് മാഗസിനുള്ള രണ്ടാം സ്ഥാനമാണ് നവ നസ്രത്ത് പള്ളിക്ക് ലഭിച്ചത്
“ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർത്ഥി സംഗമം
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടന്നു. സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. 106 വർഷം പഴക്കമുള്ള സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ നിരവധിയാണ്., ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപക ശ്രേഷ്ഠരും പങ്കെടുത്ത മഹനീയ ചടങ്ങ് ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടകസമിതി ചെയർപേഴ്സനുമായ ധന്യ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.ഏ പ്രസിഡന്റ് വി.എസ് സുഗേഷ് യോഗത്തിന് സ്വാഗതം Read More…
മരക്കമ്പുകൾ വെട്ടി തോട്ടിലിട്ട്, വൈദ്യുതി വകുപ്പ് ജീവനക്കാർ നീരാെഴുക്കും ഗതാഗതവും തടസപ്പെടുത്തി
കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും Read More…
ഇടയാഴം സംഗീത ബാഡ്മിന്റണിന് കിരീടം
കുമരകം : മൂൺസ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇടയാഴം സംഗീത ബാഡ്മിന്റൺ ടീമിന്റെ റാവു – അഭിലാഷ് സഖ്യത്തിന് കിരീടം. ഫൈനലിൽ അനന്തു കൊച്ചുമോൻ – അരുൺ വാവ സഖ്യത്തിന്റെ കുമരകം റാക്കറ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇടയാഴം സംഗീത വിജയികളായത്. ഇടയാഴം സംഗീതയുടെ തന്നെ രെജീഷ് & മഞ്ചേഷ് പങ്കെടുത്ത ടീമിനാണ് മൂന്നാം സ്ഥാനം. പ്ലേയർ ഓഫ് ദി ടൂർണമെന്റായി കുമരകം റാക്കറ്റേഴ്സ് താരം അനന്തു കൊച്ചുമോനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ഒന്നാം Read More…