കുമരകം. സംസ്ഥാനതല എസ്പി സി ക്യാമ്പിൽ പങ്കെടുത്ത ആര്യ നന്ദയ്ക്ക് സ്വീകരണം നൽകി. തിരുവനന്തപുരം എസ് എ പി ക്യാമ്പ് ആസ്ഥാനത്ത് ഈ മാസം നാലു മുതൽ 11 വരെ നടന്ന സംസ്ഥാനതല എസ്പി സി സഹവാസ ക്യാമ്പ് യംഗ് ലീഡേഴ് കോൺക്ലീവ് 2024-ൽ കോട്ടയം ജില്ലയിൽ നിന്നും പങ്കെടുത്ത കുമരകം ജി.വി.എച്ച് .എസ്സ്. വിദ്യാർത്ഥിനി കുമാരി ആര്യ നന്ദ ഗിനീഷിന് കുമരകം ഗവ.ഹൈസ്കൂൾ എസ്പി സി യൂണീറ്റിൻ്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ഹൈസ്കൂൾ എച്ച്.എം. സുനിത Read More…
Month: February 2024
സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശാ ബോർഡ് ഇല്ല… വഴി ചോദിച്ച് നട്ടം തിരിഞ്ഞ് ഇടപാടുകാർ
കുമരകം: കുമരകത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശാ ബോർഡ് ഇല്ലാത്തതിനാൽ ഇടപാടുകാർ വഴി ചോദിച്ച് നട്ടം തിരിയുന്നു. കുമരകം നിവാസികൾക്ക് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം സുപരിചിതമാണെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്നും സർക്കാർ സേവനങ്ങൾ തേടിയെത്തുന്നവരാണ് വഴി അറിയാതെ വലയുന്നത്. നിരവധി തവണയാണ് ഇത്തരത്തിൽ ഒട്ടനവധിപേർ വഴിതെറ്റിയ സാഹചര്യം ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദിശാ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. കുമരകം വില്ലേജ് ഓഫീസ് കുമരകം വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത് കുമരകം Read More…
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം
സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലുടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി സോഫ്റ്റ്‌വെയർ പ്രോഗ്രാമർ, ഓഫിസ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കോട്ടയം കുമിളി റോഡിൽ PTM ഗവഃ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . സീറ്റ് പരിമിതം. വിശദവിവരങ്ങൾക്കായി ബന്ധപെടുക : Read More…
പോള ശല്യം രൂക്ഷം; മത്സ്യത്തൊഴിലാളി സംഘം കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചു
കുമരകം : വേമ്പനാട്ട് കായലിലെ പോളശല്യം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഒത്തുചേർന്ന് മത്സ്യ സംഘത്തിന്റെ നേതൃത്വത്തിൽ പോള ജെട്ടി തോട്ടിലേക്ക് കയറാതിരിക്കാൻ കായൽ മുഖവാരത്ത് സംരക്ഷണ വേലി നിർമ്മിച്ചു. കുമരകം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ നിരന്തരം ആവശ്യം മാനിച്ചാണ് മത്സ്യ സംഘം മുൻകൈയെടുത്ത് ഇപ്പൊൾ വല കൊണ്ടുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചത്. മുൻപ് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി തകർന്നതും ഷട്ടർ അടച്ച സമയം ആയിരുന്നതിനാലും Read More…
സ്വാതി സുനിലിന് ഇരട്ട സ്വർണ്ണം
ആലപ്പുഴയിൽ വച്ച് നടന്ന കോ ഇൻ ചി അക്കാദമിയുടെ കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 40 കിലോ വിഭാഗത്തിൽ സ്വാതി സുനിലിന് കുമിറ്റിയിലും കത്തയിലും ഗോൾഡ് മെഡൽ ലഭിച്ചു. കുമരകം ആറ്റു ചിറയിൽ സുനിലിന്റെയും രജനിയുടെയും മകളാണ് സ്വാതി സുനിൽ. സൗത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പിലും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ സ്വാതി നേടിയിട്ടുണ്ട്. കരാട്ടയിൽ 9 വർഷമായി പരിശീലനം നേടി വരുന്നു ബ്ലാക്ക് ബെൽറ്റിൽ സെക്കൻഡ് ഡിഗ്രി നേടിയ സ്വാതി വൈക്കം ഗവൺമെന്റ് ഗേൾസ് സ്കൂളിലെ Read More…
അരുൺ കെ.പി യെ ബി.ജെ.പി കുമരകം കമ്മിറ്റി ആദരിച്ചു
കുമരകം : പൂനെയിൽ നടന്ന 37-ാമത് ഓൾ ഇന്ത്യൻ പോസ്റ്റൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി കുമരകം സ്വദേശി അരുൺ കെ.പി യെ ബി.ജെ.പി കുമരകം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ബി.ജെ.പി കുമരകം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു തൈപ്പറമ്പിൽ മൊമെന്റോ അരുൺ കെ.പി ക്ക് കൈമാറി. ബി.ജെ.പി കുമരകം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സനീഷ് എൻ.കെ, സെക്രട്ടറി മഹേഷ് കണ്ടാത്തറ, പന്ത്രണ്ടാം വാർഡ് ബൂത്ത് പ്രസിഡന്റ് അനിൽ എൻ അറത്തറ എന്നിവർ Read More…
ആശ്രയയിൽ 152 ഡയാലിസിസ് കിറ്റുകളും ചികിത്സാ ധനസഹായവും വിതരണം നടത്തി
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസവും വിതരണം നടത്തി. ഈ മാസം 152 വൃക്കരോഗികൾക്കാണ് സഹായം നൽകിയത്. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാേട്ടയം ഐ സി എച്ച് സൂപ്രണ്ട് ഡോ. കെ. പി.ജയപ്രകാശ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ശ്ലോമോ ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് സൗജന്യമായി Read More…
സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
കുമരകം: കുമരകം എസ്.എൻ.എം ലെെബ്രറിയുടേയും സ്പോർട്ട്സ് ക്ലബ്ബിൻ്റേയും ആഭിമുഖ്യത്തിൽ സെർവിക്കൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. സെർവിക്കൽ ക്യാൻസർ ബാധിക്കാനുള്ള കാരണങ്ങളേയും പ്രതിരോധമാർഗങ്ങളേയും വിവരിക്കുന്ന ക്ലാസ് നയിച്ചത് റോണി ഗിൽബർട്ട് തിരുവല്ലയാണ് . ഇന്ന് 4.30 ന് എസ്.എൻ.എം ലെെബ്രറി ഹാളിൽ ലെെബ്രറി പ്രസിഡൻ്റ് കെ.പി. ആനന്ദക്കുട്ടൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്ലാസ് എം.എൻ .പുഷ്ക്കരൻ ഉദ്ഘാടനം ചെയ്തു. വി. കെ. ജോഷി, അസ്‌ലം ആലപ്പുഴ,ഒമനക്കുട്ടിയമ്മ മാരാരിക്കുളം,ജി എൻ. തങ്കമ്മ എന്നിവർ പ്രസംഗിച്ചു.
കുമരകം കലാഭവനിൽ നിത്യഹരിത വസന്തം സംഘടിപ്പിച്ചു
കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി “നിത്യഹരിത വസന്തം” എന്ന പേരിൽ പ്രേംനസീർ ഓർമ്മയ്ക്കായ് കലാഭവൻ ഹാളിൽ പാട്ട് കുട്ടം സംഘടിപ്പിച്ചു. നിത്യഹരിത വസന്തം അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കുമരകം ബോസിൻ്റെ സഹോദരൻ എ.കെ ആനന്ദബോസ് (കാനഡ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി.ഐ എബ്രഹാം, കുമരകം കലാഭവൻ ഭാരവാഹികളായ ടി.കെ.ലാൽ ജ്യോത്സ്യർ , എസ്.ഡി പ്രേംജി, പി.എസ് സദാശിവൻ, ജയരാജ്.എസ്, അനിൽകുമാർ പി.കെ എന്നിവർ സംസാരിച്ചു. നിത്യഹരിത നായകൻ പ്രേംനസീർ Read More…
സെർവിക്കൽ ക്യാൻസർ ബോധവൽക്കരണം നടത്തി
കൈപ്പുഴമുട്ട് സ്മാർട്ട് ട്യൂഷൻ സെന്ററും, കെയർ & സേഫ് ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. സെർവിക്കൽ ക്യാൻസർ കാരണവും പ്രതിരോധവും എന്ന വിഷയത്തിൽ റോണി ഗിൽബർട്ട് ക്ലാസ്സ് നയിച്ചു. ക്ലാസ് വാർഡ് മെമ്പർ മഞ്ജു ഷിജിമോൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പൗര സമതി കൺവീനർ ബെന്നിച്ചൽ അധ്യക്ഷനായി. ബിധു ഷൈൻ, സ്വാഗതം പറഞ്ഞു. സുബിമോൾ കൃതജ്ഞത രേഖപ്പെടുത്തി. അസ്‌ലം ആലപ്പുഴ, ഓമനക്കുട്ടിയമ്മ, സുബിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.