കുമരകം : വിതക്കായി നിലം ഒരുക്കാൻ തടസ്സമായി വെെദ്യുതി കമ്പികൾ പടത്ത് കിടക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം. കുമരകം പഞ്ചായത്തിലെ ആറാം വാർഡിലുള്ള ഇടവട്ടം പാടത്താണ് ഒന്നര മാസം മുമ്പ് പാെട്ടിവീണ വെെദ്യുതി കമ്പികൾ പാടത്ത് കിടക്കുന്നത്. പാടശേഖരത്തിനുള്ളിലുള്ള തുരുത്തുകളിലെ വീടുകളിലേക്ക് വെെദ്യുതി എത്തിക്കാൻ പാടത്ത് സ്ഥാപിച്ചിരിക്കുന്ന കാേൺക്രീറ്റ് വെെദുതി പാേസ്റ്റ് നിലംപാെത്തിയത്. ഇതാേടെയാണ് കമ്പികൾ അഴിച്ച് കൃഷി ചെയ്യുന്ന പാടത്തിന് കുറുകെ ഇട്ടിരിക്കുന്നത്. കൃഷിക്കായി നിലം ഉഴാൻ എത്തിച്ച ട്രില്ലർ വെെദ്യുതിക്കമ്പി കിടക്കുന്ന ഭാഗവും സമീപ നിലവും ഉഴുതില്ല. അടുത്ത ആഴ്ച വിതക്കുന്നതിനും വൈദ്യുതിക്കമ്പി തടസ്സമാണ്.രണ്ടു തുരുത്തുകളിലുള്ള മൂന്നു വീട്ടുകാർക്ക് വെെദ്യുതി എത്തിക്കുന്ന ലെെനിലെ പാേസ്റ്റാണ് നിലംപൊത്തിയത്. ഒരു തുരുത്തിലെ രണ്ട് വീട്ടുകാർക്ക് സർവീസ് വയർ വലിച്ച് താല്ക്കാലികമായി വെെദ്യുതി നൽകി. മറ്റാെരു ഉപഭാേക്താവ് വിധവയായ വൃദ്ധയാണ്. ഇവർ ഏകയുമാണ്. പാേസ്റ്റ് വീണ് വെെദ്യുതി ഇല്ലാതായപ്പാേൾ ഇവർ വെള്ളപ്പാെക്കം മൂലം മകളുടെ വീട്ടിലായിരുന്നു. ഒരു മാസം മുമ്പ് തിരിച്ചു വന്ന നാൾ മുതൽ വൈദ്യുതിക്കായി ഇലക്ട്രിസിറ്റി ഓഫീസിൽ കയറിയിറങ്ങുകയാണിവർ, ഒരു മാസമായി ലഭിച്ചു കൊണ്ടിരിക്കുന്നത് മാറ്റമില്ലാത്ത ഒരേസമാശ്വാസ വാക്ക് ഇന്നോ നാളേയോ ശരിയാക്കാം.
![](https://kumarakomtoday.com/wp-content/uploads/2024/06/IMG-20240628-WA0264-1200x642.jpg)