കുമരകം : കുമരകം നിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകി 6 മാസം കാെണ്ട് പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കാേണത്താറ്റു പാലം നാട്ടുകാർക്ക് സമ്മാനിച്ചത് നരകയാത്ര. കാലവർഷം തുടങ്ങിയതാേടെ കുണ്ടും, കഴിയും, ചെളിയും നിറഞ്ഞ ബസ്സ്റ്റാൻ്റും ബസ് ബേയും റോഡും യാത്രക്കാർ ഒന്നര വർഷമായി അനുഭവിക്കുന്ന ദുരിതത്തിന്റെ നേർപ്പകർപ്പാണ്. കോണത്താറ്റു പാലത്തിന് കിഴക്കുവശത്ത് തോന്നുന്ന സ്ഥലങ്ങളിൽ ബസുകാർ ഇറക്കി വിടുന്ന യാത്രക്കാർ കുമരകം ബസ് ബേയിൽ എത്തണമെങ്കിൽ ജീവൻ പണയം വെച്ച് നടക്കണം. കുണ്ടും കുഴിയുമായിക്കിടക്കുന്ന റാേഡരികിലൂടെ ഒരു കിലോമീറ്ററാേളം നടന്ന് ബസ് ബേയിലെത്തിയാലും അവിടേയും അനുഭവിക്കേണ്ടത് ദുരിതം തന്നെ.
പാലം പണിയുന്നത് നാടിൻ്റെ വികസനത്തിന് അനിവാര്യമായതിനാൽ കുമരകം ആറ്റാമംഗലംപള്ളി രണ്ട് സ്ഥലങ്ങൾ ഒരു വർഷേത്തേക്ക് വിട്ടുകാെടുത്തു. ഇപ്പോൾ താല്ക്കാലിക ബസ് സ്റ്റാൻഡിനായി വിട്ടുകൊടുത്ത സ്ഥലത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. ചെളിക്കുളമായി മാറിയ ഇവിടെ എത്തി യാത്രക്കാർക്കു ബസിൽ കയറാനാകില്ല. ഒട്ടുമിക്ക ബസുകളും സ്റ്റാൻഡിൽ കയറുന്നുമില്ല. തങ്ങളുടെ സ്ഥലം പൂർവ്വസ്ഥിതിയിലാക്കി തരണമെന്ന് പള്ളി അധികാരികൾ പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടും, ഒരു നടപടിയും നാളിതുവരെ നടത്തിയിട്ടില്ല. ബസ്റ്റാൻ്റിനു എതിർവശത്തെ ചെളിയായ പ്രദേശം പാവപ്പെട്ട ഓട്ടോ ഡ്രെൈവർമാർ മണ്ണിറക്കി വൃത്തിയാക്കി. പാലം പണിയുടെ പ്രയോജനം അനുഭവിക്കുന്ന മറ്റാെരുവിഭാഗമായ ബസ് മുതലാളിമാർ ഇതു കണ്ടിട്ടു പോലും ബസ് സ്റ്റാൻ്റിൽ ഒരു ലോഡ് മക്കിറക്കാൻ പോലും തയാറായില്ലെന്നത് ബസ് യാത്രക്കാരോടു ചെയ്യുന്ന ക്രൂരതയാണ്. ഈ ദുരിതം അടുത്ത നാളുകളിലാെന്നും അവസാനിക്കില്ല. ഒച്ചിഴയുന്ന വേഗത്തിൽ നടന്നുകൊണ്ടിരുന്ന പ്രവേശന പാതയുടെ നിർമ്മാണം ഏതാനും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കാത്തതാണ് നിർമ്മാണ പ്രതിസന്ധിക്കുകാരണമെന്നാണ് കോൺട്രാക്ടറുടെ വിശദീകരണം.