കോട്ടയം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനത്തിൽ ഹൃദയ ശസ്ത്രക്രിയ സംബന്ധിച്ച മികച്ച അവതരണത്തിനുള്ള അവാർഡ് (2 ലക്ഷം രൂപ ) കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ ദീപക് ഡേവിഡ്സണിന്. 1600 അവതരണങ്ങളിൽ നിന്നാണ് ഈ നേട്ടം. ഏറ്റവും ക്ലേശമേറിയ ശസ്ത്രക്രിയകളെപ്പറ്റിയുള്ള അവതരണത്തിനാണു പുരസ്കാരം ലഭിച്ചത്.
Related Articles
വള്ളാറ സ്കൂളിൽ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു
കുമരകം വള്ളാറ സേക്രട്ട് ഹാർട്ട് എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുമരകം കൃഷി ഓഫീസർ ആൻ സ്നേഹാ ബേബിയും കുട്ടികളും ചേർന്ന് പച്ചക്കറി വിത്ത് നട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെ കൃഷി ഫലപ്രദമായി ചെയ്യാമെന്നും ക്ലാസ്സെടുത്തു. “ഓണത്തിന് ഒരു മുറം പച്ചക്കറി” എന്ന പദ്ധതി പ്രകാരം കുട്ടികൾക്കെല്ലാം പച്ചക്കറി വിത്ത് വിതരണം ചെയ്തു. സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണത്തിന് പി.ടി.എ പ്രസിഡന്റ് കെ.എം സാമുവേലും Read More…
കോട്ടയത്തിൻ്റെ എം.പി അഡ്വ: കെ. ഫ്രാൻസിസ് ജോർജിന് കുമരകത്ത് സ്വീകരണം നൽകി
കുമരകം : ഇടതു കോട്ടയായിരുന്ന കുമരകത്ത് പോലും ലീഡ് നേടി പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: കെ. പ്രാൻസിസ് ജോർജിന് കുമരകത്ത് സ്വീകരണം. ഇന്ന് രാവിലെ ഒമ്പതിന് കൈപ്പുഴമുട്ടിൽ നിന്നാണ് സ്വീകരണം ആരംഭിച്ചത്. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസ് ലുക്കോസ്, ഡി.സി.സി വൈസ് പ്രസിഡൻ്റ് ജി. ഗോപകുമാർ, അഡ്വ. ജെയ്സൺ ജോസഫ്, ബിനു ചെങ്ങളം, മണ്ഡലം പ്രസിഡൻ്റ് സി.ജെ സാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടത്തിയ മണ്ഡല പര്യടനത്തിൽ Read More…
ഡി.വൈ.എഫ്.ഐ.യുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യും
കുമരകം ആറാം വാർഡിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡി.വൈ.എഫ്.ഐ കണ്ണാടിച്ചാൽ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. നാളെ (16-06- 24) ഉച്ച കഴിഞ്ഞ് 2.30 ന് തൈപ്പറമ്പിൽ മിഥുനിൻ്റെ വസതിയിൽ വെച്ചാണ് പഠനോപകരണ വിതരണം നടക്കുക. നോട്ട് ബുക്കുകൾ ആവശ്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പരിൽ അറിയിക്കുക. ആൽബിൻ 7994156 764 ഷിബിൻ 9746490015