കുമരകം : നെൽകൃഷിക്ക് തടസ്സമായി പാടത്തു കിടന്ന വെെദ്യുതി കമ്പികൾ മാറ്റി ; ഒരു മാസമായി വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഓഫീസിൽ കയറിയിറങ്ങിയ വയോധികക്ക് ആശ്വാസമായി വീട്ടിൽ ഒന്നര മാസത്തിനു ശേഷം വീണ്ടും വെെദ്യുതി എത്തി. 72കാരിയും വിധവയുമായ ഗൃഹനാഥയുടെ കഷ്ടപ്പാടുകൾ ചുണ്ടിക്കാട്ടി ഇന്നലെ കുമരകം ടുഡേ വാർത്ത നൽകിയിരുന്നു. ഇന്നു രാവിലെ തന്നെ വെെദ്യുതി ജീവനക്കാരെത്തി ഒടിഞ്ഞ വെെദ്യുതി പാേസ്റ്റിനു പകരം തടി പോസ്റ്റ് സ്ഥാപിച്ചു വൈദ്യുതി നൽകുകയാരുന്നു.ഇതോെടെ വിതക്കായി നിലം ഒരുക്കാൻ തടസ്സമായി പടത്ത് കിടന്ന വെെദ്യുതി കമ്പികളും മാറുകയും ചെയ്തു. കുമരകം പഞ്ചായത്തിലെ ആറാം വാർഡിലുള്ള ഇടവട്ടം പാടത്ത് ഒന്നര മാസം മുമ്പ് പാെട്ടിവീണ വെെദ്യുതി കമ്പികളിലൂടെ ഇന്ന് വീണ്ടും വെെദുതി പ്രവഹിച്ചു.
Related Articles
ചമ്പക്കുളം മൂലം ജലോത്സവം ; നടുഭാഗം ചുണ്ടനിൽ തുഴയെറിയാൻ കെ.റ്റി.ബി.സി
ആലപ്പുഴ : ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 22 ശനിയാഴ്ച പമ്പയാറ്റിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് (കെ.റ്റി.ബി.സി) നടുഭാഗം ചുണ്ടനിൽ മത്സരിക്കും. ഈ വർഷത്തെ നെഹ്റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലും ക്ലബ് നടുഭാഗം ചുണ്ടന്റെ തേരിലേറിയാണ് കടന്നു വരുന്നത്. സുനിഷ് നന്ദികണ്ണന്തറയാണ് ക്യാപ്റ്റൻ, മോനപ്പൻ ആശാനാണു ലീഡിങ് ക്യാപ്റ്റൻ. നെഹ്റു ട്രോഫിക്ക് മുൻപുള്ള സെമി ഫൈനൽ എന്ന നിലയിലാണ് ക്ലബ്ബുകളും, വള്ളസമിതികളും ചമ്പക്കുളം ജലോത്സവത്തെ Read More…
വരും മണിക്കൂറിൽ വരാൻ പോകുന്നത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; 40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയേക്കും…
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ Read More…
മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കി സാമൂഹ്യ വിരുദ്ധർ ; വേമ്പനാട്ട് കായലിൽ മീൻ മോഷണം വ്യാപകം
കുമരകം : വേമ്പനാട്ട് കായലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്ന മീനുകൾ ഇരുട്ടിൻ്റെ മറവിൽ മോഷ്ടിക്കുന്നത് വ്യാപകമാകുന്നതായി പരാതി. മീനുകൾ മോഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ ഇതൊടൊപ്പം വലയും കേടുപാടു വരുത്തുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈകിട്ട് വിലയിട്ട് മടങ്ങി പോയതിന് ശേഷം പുലർച്ചേ പ്രതിക്ഷയോടെ തിരിച്ചെത്തുമ്പോൾ ശൂന്യമായ വലയാണ് പലരും കാണുന്നത്. അന്നെന്ന് കിട്ടുന്നതു കൊണ്ട് കുടുംബം പുലർത്തിയിരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോൾ ദുരിത പൂർണ്ണമായിരിക്കുകയാണ്. സംഘം ചേർന്നാണ് മോഷ്ടാക്കൾ എത്തുന്നത്, സംശയം തോന്നി ചോദ്യം ചെയ്താൽ ഇവർ ആക്രമിക്കാൻ വരുന്നതായും Read More…