കുമരകം : ഇന്നലെ വൈകുന്നേരം ആഞ്ഞു വീശിയ കനത്ത ചുഴലി കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു വീണു. പാറേക്കാട്ടിൽ ലളിതയുടെ വീടിൻ്റെ ഷീറ്റാണ് കാറ്റിൽ തകർന്നു വീണത്. ഇന്നലെ (26/06/24 ബുധൻ) വൈകുന്നേരം 6.30 ഓടുകൂടിയായിരുന്നു സംഭവം.
കുമരകം കുമ്മായ സംഘത്തിൽ വൃക്ഷതെെകൾ നട്ടും പരിസര ശുചീകരണം നടത്തിയും പരിസ്ഥിതി ശുചീകരണം നടത്തി. 16-ാം വാർഡ് മെമ്പർ ആർഷ ബൈജു മാവിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
കുമരകം : വേമ്പനാട്ട് കായലിലെ പോളശല്യം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഒത്തുചേർന്ന് മത്സ്യ സംഘത്തിന്റെ നേതൃത്വത്തിൽ പോള ജെട്ടി തോട്ടിലേക്ക് കയറാതിരിക്കാൻ കായൽ മുഖവാരത്ത് സംരക്ഷണ വേലി നിർമ്മിച്ചു. കുമരകം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ നിരന്തരം ആവശ്യം മാനിച്ചാണ് മത്സ്യ സംഘം മുൻകൈയെടുത്ത് ഇപ്പൊൾ വല കൊണ്ടുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചത്. മുൻപ് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി തകർന്നതും ഷട്ടർ അടച്ച സമയം ആയിരുന്നതിനാലും Read More…
കുമരകം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും എസ്.പി.സിയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കണ്ണൻ ദാസ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റന്റ് ഡോ : രേഖ കെ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുജ പി ഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ ജീവ ചിദംബരം എന്നിവർ ആശംസകൾ Read More…